യു​എ​ഇ ബി​ഗ് ടി​ക്ക​റ്റ് സ​മ്മാ​ന​ങ്ങ​ൾ വാ​രി​ക്കൂ​ട്ടി ഇ​ന്ത്യ​ക്കാ​ർ; ബ​ന്പ​ർ സ​മ്മാ​നം മ​ല​യാ​ളി​ക്ക്
Wednesday, June 5, 2019 12:47 PM IST
യു​എ​ഇ ബി​ഗ് ടി​ക്ക​റ്റ് ന​റു​ക്കെ​ടു​പ്പി​ൽ സ​മ്മാ​ന​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​ക്കാ​ർ. ബി​ഗ് 10 മി​ല്ല്യ​ണ്‍ വി​ജ​യി​ക​ളാ​യ 204 പേ​രി​ൽ ഭൂ​രി​ഭാ​ഗ​വും ഇ​ന്ത്യ​ക്കാ​രാ​ണ്.

ഷാ​ർ​ജ​യി​ൽ താ​മ​സി​ക്കു​ന്ന പ​ന്ത​ളം കു​ട​ശ​നാ​ട് സ്വ​ദേ​ശി ആ​ർ. സ​ഞ്ജ​യ്നാ​ഥി​നാ​ണ് ബ​ന്പ​ർ സ​മ്മാ​നം. സ​ഞ്ജ​യു​ടെ 211711 എ​ന്ന ന​ന്പ​രി​ലു​ള്ള ടി​ക്ക​റ്റി​ന് ഒ​രു കോ​ടി ദി​ർ​ഹം (18 കോ​ടി രൂ​പ) സ​മ്മാ​നം ല​ഭി​ച്ചു. ര​ണ്ടാം സ്ഥാ​ന​ത്തും ഇ​ന്ത്യ​ക്കാ​ര​നാ​ണ്. ബി​നു ഗോ​പി​നാ​ഥ​ൻ എ​ന്ന​യാ​ൾ എ​ടു​ത്ത 058151 എ​ന്ന ന​ന്പ​രി​ലു​ള്ള ടി​ക്ക​റ്റി​ന് ഒ​രു ല​ക്ഷം ദി​ർ​ഹ​മാ​ണ് സ​മ്മാ​ന​ത്തു​ക.

ആ​ഷി​ക് പ​ള്ളി​ശേ​രി (90000 ദി​ർ​ഹം), അ​ന​സ് ജ​മാ​ൽ (80000 ദി​ർ​ഹം), സു​ഭാ​ഷ് നാ​യ​പ്പാ​ക്കി​ൽ (50000 ദി​ർ​ഹം), അ​ബ്ദു​ൾ അ​സീ​സ് വ​ലി​യ​പ​റ​ന്പ​ത്ത് (30000 ദി​ർ​ഹം) എ​ന്നി​വ​രാ​ണ് ആ​ദ്യ സ​മ്മാ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ മ​റ്റ് ഇ​ന്ത്യ​ക്കാ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.