കാത്തിരിക്കുക; മാമത്തുകൾ വീണ്ടും വരും
Thursday, September 20, 2018 10:12 AM IST
വൈ​കാ​തെ റ​ഷ്യ​യി​ൽ ശ​രീ​മാ​സ​ക​ലം രോ​മം നി​റ​ഞ്ഞ ഭീ​മാ​കാ​ര​ന്മാ​രാ​യ മാ​മ​ത്തു​ക​ൾ വി​ഹ​രി​ക്കും. ഏ​റി​യാ​ൽ പ​ത്തു വ​ർ​ഷം. അ​തി​നു​ള്ളി​ൽ മാ​മ​ത്തു​ക​ൾ പു​ന​ർ​ജ​നി​ക്കു​മെ​ന്ന് റ​ഷ്യ​യു​ടെ ഭാ​ഗ​മാ​യ സാ​ഖ റി​പ്പ​ബ്ലി​ക്കി​ന്‍റെ മേ​ധാ​വി എ​യ്സ​ൺ നി​ക്കോ​ള പ​റ​ഞ്ഞു.

വ്ലാ​ഡോ​വോ​സ്റ്റോ​ക്കി​ലെ ഈ​സ്റ്റേ​ൺ എ​ക്ക​ണോ​മി​ക് ഫോ​റം (ഇ​ഇ​എ​ഫ്) നി​ല​വി​ൽ ഇ​തി​നാ​യു​ള്ള പ​ഠ​നം ന​ട​ത്തി​ക്കൊ​ണ്ട​രി​ക്കു​ക​യാ​ണ്. കൊ​റി​യ​ൻ, ജാ​പ്പ​നീ​സ് ഗ​വേ​ഷ​ക​രും ഇ​ഇ​എ​ഫി​ന്‍റെ ഒ​പ്പ​മു​ണ്ട്. പ്ലീ​സ്റ്റോ​സീ​ൻ പാ​ർ​ക്ക് എ​ന്നാ​ണ് സാ​ഖാ റി​പ്പ​ബ്ലി​ക് അ​റി​യ​പ്പെ​ടു​ക. ജു​റാ​സി​ക് പാ​ർ​ക്കി​ന്‍റെ ഹി​മ​യു​ഗ പ​തി​പ്പാ​ണ് പ്ലീ​സ്റ്റോ​സീ​ൻ പാ​ർ​ക്ക്.

‌വം​ശ​നാ​ശം നേ​രി​ട്ട പു​രാ​ത​ന കു​തി​ര​ക​ൾ, സിം​ഹ​ങ്ങ​ൾ എ​ന്നി​വ​യെ ക്ലോ​ണിം​ഗി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ശ്ര​മം നി​ല​വി​ൽ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ത് ഭാ​വി​യി​ൽ മാ​മ​ത്തു​ക​ളെ ഭൂ​മി​യി​ൽ തി​രി​കെ കൊ​ണ്ടു​വ​രാ​ൻ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ഗ​വേ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ.

മാ​മ​ത്തു​ക​ളെ ക്ലോ​ണിം​ഗി​ലൂ​ടെ ജ​നി​പ്പി​ക്കാ​ൻ സാ​ഖാ റി​പ്പ​ബ്ലി​ക്കി​ലെ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ദ​ക്ഷി​ണ​കൊ​റി​യ​യി​ലെ സൂ​വാം ബ​യോ​ടെ​ക് റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​നു​മാ​യി ക​രാ​റൊ​പ്പി​ട്ട​ത് 2012ലാ​ണ്. ഹാ​ർ​വാ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യും നി​ല​വി​ൽ മാ​മ​ത്തു​ക​ളു​ടെ പി​ന്നാ​ലെ​യാ​ണ്. ഇ​ത് വി​ജ​യി​ച്ചാ​ൽ മാ​മ​ത്തു​ക​ളെ പ്ലീ​സ്റ്റോ​സീ​ൻ പാ​ർ​ക്കി​ലേ​ക്കു മാ​റ്റും.

ഏ​താ​ണ്ട് 10,000 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് രോ​മ​മു​ള്ള മാ​മ​ത്തു​ക​ൾ ഭൂ​മി​യി​ൽ​നി​ന്നു തു​ട​ച്ചു​നീ​ക്ക​പ്പെ​ട്ട​ത്. ആ​റാ​യി​രം വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് വ​ട​ക്ക​ൻ സൈ​ബീ​രി​യ​യി​ൽ ചെ​റി​യ തോ​തി​ൽ ഇ​വ ജീ​വി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.