മൃ​ഗ​ശാ​ല​യി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന​യാ​ൾ​ക്ക് സിം​ഹ​ത്തി​ന്‍റെ ആ​ക്ര​മ​ണം
Sunday, September 23, 2018 11:03 AM IST
മൃ​ഗ​ശാ​ല​യി​ലേ​ക്കു അ​തി​ക്ര​മി​ച്ച് ക​ട​ന്ന​യാ​ൾ​ക്ക് സിം​ഹ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്ക്. ജൂ​ലി​യോ മെ​ൻ​ഡെ​സ് എ​ന്നാ​ണ് ഇ​യാ​ളു​ടെ പേ​ര്. കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഫ്രെ​സ്നോ ഷ​ഫീ മൃ​ഗ​ശാ​ല​യി​ലാ​ണ് സം​ഭ​വം. സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് പ​തി​നെ​ട്ട് അ​ടി ഉ​യ​ര​മു​ള്ള വേ​ലി ചാ​ടി​ക്ക​ട​ന്നാ​ണ് ഇ​ദ്ദേ​ഹം സിം​ഹ​ങ്ങ​ൾ​ക്ക​രു​കി​ൽ എ​ത്തി​യ​ത്.

സിം​ഹ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ലു​ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​ന​യ​നാ​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്. മാ​ത്ര​മ​ല്ല അ​തി​ക്ര​മി​ച്ചു ക​ട​ന്ന​തി​ന് ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.