നൃ​ത്തം ചെ​യ്യാ​ന്‍ ത​ന്‍റെ കു​ട്ടി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പി​താ​വ്; വൈ​റ​ല്‍ വീ​ഡി​യോ
Saturday, May 6, 2023 3:28 PM IST
ഒ​രാ​ളു​ടെ ജീ​വി​ത​ത്തി​ല്‍ മാ​താ​പി​താ​ക്ക​ളു​ടെ സ്വാ​ധീ​നം എ​ത്ര​യെ​ന്ന് പ​റ​യേ​ണ്ട​തി​ല്ല​ല്ലൊ. ചി​ല മാ​താ​പി​താ​ക്ക​ള്‍ വ​ള​രെ ക​ര്‍​ശ​ന​ക്കാ​രാ​കു​മ്പോ​ള്‍ മ​റ്റ് ചി​ല​ര്‍ കു​ട്ടി​ക​ള്‍​ക്ക് സു​ഹൃ​ത്തു​ക്ക​ളാ​യി മാ​റു​ന്നു. അ​ത്ത​രം സൗഹൃ​ദ​പ​ര​മാ​യ അ​ന്ത​രീ​ക്ഷം കു​ട്ടി​ക​ള്‍​ക്ക് ആ​ത്മ​വി​ശ്വാ​സം ന​ല്‍​കു​മെ​ന്ന് പ്ര​ത്യേ​കം പ​റ​യേ​ണ്ട​തി​ല്ല​ല്ലൊ.

അ​ടു​ത്തി​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യ ഒ​രു വീ​ഡി​യോ​യി​ല്‍ ഒ​രു പി​താ​വ് ത​ന്‍റെ മ​ക്ക​ളെ പ​ര​സ്യ​മാ​യി നൃ​ത്തം ചെ​യ്യാ​ന്‍ പ്രോ​ത്‌​സാ​ഹി​പ്പി​ക്കു​ന്ന​താ​ണു​ള്ള​ത്.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വീ​ഡി​യോ​യി​ല്‍ ര​ണ്ടു​പേ​ര്‍ വ​ഴി​യി​ല്‍ നൃ​ത്തം ചെ​യ്യു​ക​യാ​ണ്. ഈ ​സ​മ​യം ഒ​രാ​ള്‍ ത​ന്‍റെ മ​ക്ക​ളു​മാ​യി ആ ​വ​ഴി വ​രി​ക​യാ​ണ്. അ​ദ്ദേ​ഹം ഈ ​ന​ര്‍​ത്ത​ക​രോ​ട് ത​ന്‍റെ മ​ക്ക​ളെ​യും ഒ​പ്പം കൂ​ട്ടു​മൊ എ​ന്ന് ചോ​ദി​ക്കു​ന്നു.

ആ​ദ്യം അ​ന്തി​ക്കു​ന്നെ​ങ്കി​ലും അ​വ​ര്‍ സ​മ്മ​തി​ക്കു​ന്നു. എ​ന്നാ​ല്‍ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ട്ടി​ക​ള്‍​ക്ക് പ​ര​സ്യ​മാ​യി നൃ​ത്തം ചെ​യ്യാ​ന്‍ ഏ​റെ മ​ടി​യാ​ണ്. പ​ക്ഷേ അ​ദ്ദേ​ഹം അ​വ​രെ പ്രോ​ത്‌​സാ​ഹി​പ്പി​ക്കു​ക​യാ​ണ്.

"നി​ങ്ങ​ള്‍​ക്ക​റി​യാ​വു​ന്ന​ത് ചെ​യ്യൂ' എ​ന്നാ​ണ​ദ്ദേ​ഹം മ​ക്ക​ളോ​ട് പ​റ​ഞ്ഞ​ത്. പി​ന്നാ​ലെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​നും മ​ക​ളും മ​റ്റു​ള്ള​വ​ര്‍​ക്കൊ​പ്പം നൃ​ത്തം ചെ​യ്യു​ക​യാ​ണ്. നി​ര​വ​ധി ക​മ​ന്‍റുക​ള്‍ ഈ ​വീ​ഡി​യോ​യ്ക്ക് ല​ഭി​ക്കു​ക​യു​ണ്ടാ​യി. "ഗ്രേ​റ്റ്... ഫാ​ദ​ര്‍' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.