അ​തി​ശ​ക്തി​യാ​യി വീ​ശി​യ കാ​റ്റി​ൽ ഭീ​മ​ൻ കു​ട പ​റ​ന്നു​യ​ർ​ന്നു; കൂ​ടെ ഒ​രാ​ളും
Friday, March 29, 2019 12:02 PM IST
ആ​ഞ്ഞ​ടി​ച്ച കാ​റ്റി​ന്‍റെ ശ​ക്തി​യി​ൽ ഭീ​മ​ൻ കു​ട പ​റ​ന്നു​യ​ർ​ന്ന​പ്പോ​ൾ അ​തി​ന്‍റെ അ​ടി​ത്ത​റ​യി​ൽ ച​വി​ട്ടി നി​ന്ന​യാ​ളും കു​ട​യ്ക്കൊ​പ്പം അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് ഉ​യ​ർ​ന്നു പോ​കു​ന്ന​തി​ന്‍റെ അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. തു​ർ​ക്കി​യി​ലെ ഒ​സ്മാ​നി​യ പ്ര​വ​ശ്യ​യി​ലാ​ണ് സം​ഭ​വം.

സാ​ദി​ക്ക് എ​ന്നാ​ണ് ഈ ​വ്യ​ക്തി​യു​ടെ പേ​ര്. വ​ഴി​യ​രി​കി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം സാ​ദി​ക്ക് ഇ​രി​ക്കു​മ്പോ​ഴാ​ണ് അ​തി ശ​ക്തി​യാ​യി കാ​റ്റ് വീ​ശി​യ​ത്. കാ​റ്റി​ന്‍റെ ശ​ക്തി​യെ തു​ട​ർ​ന്ന് സ​മീ​പ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന വ​ലി​യൊ​രു കു​ട മ​റി​ഞ്ഞു വീ​ഴു​വാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ സാ​ദി​ക്കും സു​ഹൃ​ത്തു​ക്ക​ളും അ​ത് പി​ടി​ച്ചു നി​ർ​ത്തു​വാ​ൻ ശ്ര​മി​ച്ചു.

കു​ട സ്ഥാ​പി​ച്ചി​രു​ന്ന അ​ടി​ത്ത​റ​യി​ൽ ച​വി​ട്ടി​യാ​ണ് സാ​ദി​ക്ക് നി​ന്ന​ത്. കാ​റ്റി​ന്‍റെ ശ​ക്തി വീ​ണ്ടും കൂ​ടി​യ​പ്പോ​ൾ കു​ട അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് ഉ​യ​ർ​ന്നു പൊ​ങ്ങി. ഒ​പ്പം സാ​ദി​ക്കും. നാ​ല് മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ പ​റ​ന്ന കു​ട​യി​ൽ നി​ന്നും സാ​ദി​ക്ക് ചാ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല. പ​ക്ഷെ ഈ ​കു​ട പ​റ​ന്നു ചെ​ന്ന് വീ​ണ​ത് മ​റ്റൊ​രാ​ളു​ടെ മു​ക​ളി​ലേ​ക്കാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന് ചെ​റി​യ പ​രി​ക്കു​ക​ൾ പ​റ്റി​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.