മീ​ന്‍ പി​ടി​ക്കാ​ന്‍ നി​ന്ന​പ്പോ​ള്‍ മു​ത​ല; ഭ്രാ​ന്താ​ക്കി​യ പ്രാ​ങ്ക് കാ​ണാം
Wednesday, March 22, 2023 12:13 PM IST
പ​ണ്ടും ന​മു​ക്ക് അ​ടു​പ്പ​മു​ള്ള​വ​രെ പ​റ്റി​ക്കു​ക എ​ന്ന​ത് സാ​ധാ​ര​ണ​മാ​യി​രുന്നു. എ​ന്നാ​ല്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ ഇ​ത്ത​രം പ്ര​വ​ര്‍​ത്തി​ക​ള്‍​ക്കൊ​ക്കെ പേ​രാ​യി. പ്രാ​ങ്കെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന പ​ല ചെ​യ്തി​ക​ളും പ​ല​പ്പോ​ഴും അ​തി​ര് ഭേ​ദി​ക്കു​ന്നു എ​ന്ന വി​മ​ര്‍​ശ​ന​വും ഉ​ണ്ടാ​കു​ന്നു​ണ്ട്.

അ​ടു​ത്തി​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഒ​രു പ്രാ​ങ്ക് വീ​ഡി​യോ​യു​ടെ കാ​ര്യ​മാ​ണി​ത്. ടോ​പ് വി​ഡി​യോ​സ് എ​ന്ന ട്വി​റ്റ​ര്‍ പേ​ജി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വീ​ഡി​യോ​യി​ല്‍ ഒ​രാ​ള്‍ മീ​ന്‍ പി​ടി​ക്കു​ന്ന വേ​റൊ​രാ​ളെ ഭ​യ​പ്പെ​ടു​ത്തു​ന്ന​താ​ണു​ള്ള​ത്.

ദൃശ്യങ്ങ​ളി​ല്‍ ഒ​രാ​ള്‍ ചൂ​ണ്ട​യു​മാ​യി വെ​ള്ള​ത്തി​ല്‍ നി​ല്‍​ക്കു​ക​യാ​ണ്. ഈ ​സ​മ​യം ഒ​രു​വി​രു​ത​ന്‍ ഒ​രു മു​ത​ല​ത്ത​ല ക​ളി​പ്പാ​ട്ട​വു​മാ​യി എ​ത്തു​ക​യാ​ണ്. ഇ​ത് റി​മോ​ട്ടു​കൊ​ണ്ട് നി​യ​ന്ത്രി​ക്കാ​വു​ന്ന​താ​ണ്. ഈ ​മു​ത​ല​യെ ഇ​യാ​ള്‍ മീ​ന്‍ പി​ടി​ക്കു​ന്ന ആ​ളി​ന​ടു​ത്തേ​ക്ക് വി​ടു​ക​യാ​ണ്. അ​ത് അ​യാ​ളു​ടെ കാ​ലി​ല്‍ ത​ട്ടു​ന്നു.

അ​പ്ര​തീ​ക്ഷി​ത​മാ​യി മു​ത​ല​യെ ക​ണ്ട ആ ​ച​ങ്ങാ​തി ഭ​യ​ന്ന് നി​ല​വി​ളി​ക്കു​ക​യും ഓ​ടു​ക​യു​മാ​ണ്. വൈ​റ​ലാ​യി മാ​റി​യ കാ​ഴ്ച​യ്ക്ക് നി​ര​വ​ധി വി​മ​ര്‍​ശ​ന​ങ്ങ​ളും ല​ഭി​ക്കു​ന്നു​ണ്ട്. "ഇ​ത​ത്ര ത​മാ​ശ​യ​ല്ല' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.