മൂ​ക്കി​ൽ കൂ​ടി ശ്വ​സി​ക്കാ​ൻ പ്ര​യാ​സം; ‍യുവാവ് ത​ല​യി​ൽ ക​ത്തി കു​ത്തി​യി​റ​ക്കി
Wednesday, October 10, 2018 12:01 PM IST
സു​ഗ​മ​മാ​യ ശ്വാ​സോ​ച്ഛാ​സ​ത്തി​നാ​യി ഒ​രാ​ൾ ക​ത്തി ത​ല​യി​ൽ കു​ത്തി​യി​റ​ക്കി. റ​ഷ്യ​ൻ സ്വ​ദേ​ശി​യാ​യ ഒ​രാ​ളാ​ണ് ഇ​ത്ത​രം പ്ര​വൃ​ത്തി ചെ​യ്ത് ഏ​റെ അ​മ്പ​ര​പ്പ് സൃ​ഷ്ടി​ച്ച​ത്. ത​ല​യോ​ട്ടി​യി​ലേ​ക്ക് ഏ​ക​ദേ​ശം എ​ട്ട് ഇ​ഞ്ച് നീ​ള​ത്തി​ലാ​ണ് ക​ത്തി താ​ഴ്ന്നി​റ​ങ്ങി​യ​ത്.

റ​ഷ്യ​യി​ലെ റോ​സ്റ്റോ​വ് റീ​ജി​യ​ണി​ലെ ഡ​ണ്‍​ടെ​സ്ക്ക് എ​ന്ന സ്ഥ​ല​ത്തു നി​ന്നു​മാ​ണ് അ​ദ്ദേ​ഹ​ത്തെ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മൂ​ക്കി​ൽ കൂ​ടി ശ്വ​സി​ക്കു​വാ​ൻ എ​നി​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ട്. ത​ല​യി​ൽ ക​ത്തി​കൊ​ണ്ട് കു​ത്തു​മ്പോ​ൾ മ​റ്റൊ​രു തു​ള ഉ​ണ്ടാ​കു​മെ​ന്നും ഇ​തു​വ​ഴി എ​നി​ക്ക് സു​ഗ​മ​മാ​യി ശ്വ​സി​ക്കു​വാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ ക​ത്തി ത​ല​യി​ൽ കു​ത്തി​യി​റ​ക്കി​യ​തി​നു ശേ​ഷം ഉൗ​രാ​ൻ നോ​ക്കി​യെ​ങ്കി​ലും അ​തി​നു സാ​ധി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ക​ത്തി എ​ട്ടി​ഞ്ചോ​ളം ആ​ഴ​ത്തി​ൽ ത​ല​യോ​ട്ടി​യി​ൽ പ്ര​വേ​ശി​ച്ചു​വെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന് യാ​തൊ​രു​വി​ധ​ത്തി​ലു​മു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ള്ള​താ​യി ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ ഈ ​ക​ത്തി പു​റ​ത്തെ​ടു​ക്കു​ക എ​ന്ന​ത് വ​ള​രെ പ്ര​യാ​സ​മു​ള്ള കാ​ര്യ​മാ​ണ്. കാ​ര​ണം ഇ​പ്ര​കാ​രം ചെ​യ്യു​മ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വ​ൻ വ​രെ ന​ഷ്ട​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഡോ​ക്ട​ർ​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ത​ല​യി​ൽ ത​റ​ച്ചി​രി​ക്കു​ന്ന ക​ത്തി​യു​മാ​യി അ​ദ്ദേ​ഹം നി​ല​ത്തി​രി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. ഡ​ണ്‍​ടെ​സ്ക്കി​ലെ ഒ​രു ഫാ​ക്ട​റി ജീ​വ​ന​ക്കാ​ര​നാ​ണ് ഈ ​നാ​ൽ​പ്പ​ത്തി​യൊ​ന്നു​കാ​ര​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.