വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഒ​ഴു​കി​പോ​യ ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് തു​ണ​യാ​യി യു​വാ​വ്; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
അ​തി​ശ​ക്ത​മാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഒ​ഴു​കി​പ്പോ​യ ര​ണ്ട് കു​ട്ടി​ക​ളെ ഒ​രാ​ൾ ജീ​വ​ൻ​പ​ണ​യം വ​ച്ച് സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ത്തു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചൈ​ന​യി​ലെ ഡ​ജി​ഷാ​നി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

അ​തി​ശ​ക്ത​മാ​യി മ​ഴ പെ​യ്ത​തി​നെ തു​ട​ർ​ന്ന് ന​ദി​യി​ലെ വെ​ള്ളം ക​ര​ക​വി​ഞ്ഞ് ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന​റോ​ഡി​ലേ​ക്കെ​ല്ലാം ക​യ​റു​ക​യാ​യി​രു​ന്നു. ഈ ​വെ​ള്ള​ത്തി​ൽ വീ​ണാ​ണ് ര​ണ്ട് കു​ട്ടി​ക​ൾ ഒ​ഴു​കി പോ​യ​ത്.

കു​ട്ടി​ക​ളു​ടെ ക​ര​ച്ചി​ൽ കേ​ട്ട് വെ​ള്ള​ത്തി​ലേ​ക്ക് ചാ​ടി​യി​റ​ങ്ങി​യ ഒ​രാ​ൾ സ്വ​ന്തം ജീ​വ​ൻ​പ​ണ​യം വ​ച്ച് ഇ​രു​വ​രെ​യും ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ര​ണ്ട് കു​ട്ടി​ക​ൾ​ക്കും ജീ​വ​ൻ തി​രി​കെ ല​ഭി​ച്ച​ത്.

സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. നി​ര​വ​ധി​യാ​ളു​ക​ളാ​ണ് കു​ട്ടി​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച​യാ​ളെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.