റോ​ഡി​ല്‍ ശ്ര​ദ്ധ പു​ല​ര്‍​ത്ത​ണം; അ​ല്ലെ​ങ്കി​ല്‍ ഇ​ങ്ങ​നെ​യും സം​ഭ​വി​ക്കാം...
Wednesday, March 29, 2023 3:36 PM IST
ദി​വ​സേ​ന നി​ര​വ​ധി അ​പ​ക​ട​ങ്ങ​ള്‍ ന​മ്മു​ടെ നി​ര​ത്തു​ക​ളി​ല്‍ സം​ഭ​വി​ക്കു​ന്നു. പ​ല​തും അ​ശ്ര​ദ്ധ നി​മി​ത്ത​മാ​ണു​താ​നും. ചി​ല​രു​ടെ ജീ​വ​ന്‍ പൊ​ലി​യു​ന്ന​ത് ഒ​രു​പ​ക്ഷേ മ​റ്റൊരാ​ളു​ടെ ശ്ര​ദ്ധ ഇ​ല്ലായ്മ നി​മി​ത്ത​മാ​കാം.

ചി​ല​ര്‍ തീ​രെ ശ്ര​ദ്ധ​യി​ല്ലാ​തെ സ്വ​യം അ​പ​ക​ടം വ​ലി​ച്ചുവ​രു​ത്തു​ക​യും ചെ​യ്യും. അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ആ​ണി​ത്.

ഇ​ഡി​യ​റ്റ്‌​സ് ഇ​ന്‍ കാ​ര്‍​സ് എ​ന്ന ട്വി​റ്റ​ര്‍ പേ​ജി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന വീ​ഡി​യോ​യി​ല്‍ ഒ​രു ബ​സ് നി​ര​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​താ​ണു​ള്ള​ത്. എ​ന്നാ​ല്‍ ബ​സി​ലെ ജീ​വ​ന​ക്കാ​ര​ന്‍ എ​ന്ന് തോ​ന്നി​ക്കു​ന്ന ഒ​രാ​ള്‍ വാ​തി​ലി​ല്‍​നി​ന്നും പു​റ​ത്തേ​ക്ക് അ​പ​ക​ട​ക​ര​മാം​വി​ധം നി​ല്‍​ക്കു​ക​യാ​ണ്.

ഇ​യാ​ള്‍ ബ​സ് സ​ഞ്ച​രി​ക്കു​ന്ന​തി​ന് എ​തി​ര്‍​വ​ശ​ത്താ​യി നോ​ക്കി നി​ന്നാ​ണ് യാ​ത്ര ചെ​യ്ത​ത്. എ​ന്നാ​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​രു ബോ​ര്‍​ഡ് ഇ​യാ​ളു​ടെ ത​ല​യി​ല്‍ ഇ​ടി​ക്കു​ക​യാ​ണ്. ഭാ​ഗ്യ​ത്തി​ന് ബോ​ര്‍​ഡി​ന്‍റെ ലോ​ഹ​ത്തൂ​ണി​ല്‍ അ​ല്ല പ​ക​രം ക​ട്ടി​കു​റ​ഞ്ഞ ബോ​ര്‍​ഡി​ല്‍ മാ​ത്ര​മാ​ണ് ത​ല​യി​ടി​ച്ച​ത്.

ഇ​യാ​ള്‍ വേ​ദ​ന​കൊ​ണ്ട് പു​ള​യു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി ക​മ​ന്‍റു​ക​ള്‍ ല​ഭി​ച്ചു. "പാ​വം അ​യാ​ള്‍​ക്കൊ​ന്നും സം​ഭ​വി​ക്കാ​തി​രി​ക്ക​ട്ടെ. എ​ല്ലാ​വ​ര്‍​ക്കും ഇ​തൊ​രു തി​രി​ച്ച​റി​വ് ന​ല്‍​ക​ട്ടെ' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.