"ഓടെടാ ഓട്ടം'; ഇദ്ദേഹം കാളയില്‍ നിന്ന് രക്ഷപ്പെട്ടതെങ്ങനെയെന്ന് കാണാം
Monday, January 30, 2023 11:04 AM IST
യഥാര്‍ഥ ജീവിതത്തില്‍ സംഭവിക്കുന്ന പലതും നമ്മളെ ചിരിപ്പിച്ചുകൊല്ലും. പണ്ടിതൊക്കെ മറ്റൊരാള്‍ പറഞ്ഞറിയുന്ന സാഹചര്യമായിരുന്നു. എന്നാല്‍ സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരം രസകരമായ കാര്യങ്ങളുടെ വീഡിയോകള്‍ ലോകത്തിന്‍റെ ഏത് കോണിലും എത്തുന്നു.

അടുത്തിടെ ട്വിറ്റര്‍ പേജ് പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ യാദൃശ്ചികമായി ഒരു കാളയെ കണ്ട ഒരാള്‍ അതിനെ മറികടക്കുന്നതാണുള്ളത്.

അയാള്‍ നടന്നുവരുമ്പോഴാണ് വശത്തായി നില്‍ക്കുന്ന വലിയ കാളയെ കാണുന്നത്. അത് തന്നെ ആക്രമിക്കാതിരിക്കാനായി ജാഗരൂകനായാണ് ഈ മനുഷ്യന്‍ ഓരോ ചുവടുംവയ്ക്കുന്നത്. ഇത് കാളയും ശ്രദ്ധിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം.

എന്നാല്‍ പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതമായ കാര്യങ്ങളാണ്. കാരണം ഇയാള്‍ പെട്ടെന്ന് ഓടുകയാണ്. പെട്ടെന്ന് കാളയും ഭയന്ന് മറുവശത്തേക്ക് ഓടുകയാണ്. വീഡിയോ കണ്ടവരെയൊക്കെ ഇത് ചിരിപ്പിച്ചെന്നുതന്നെ പറയാം.

വൈറലായി മാറിയ വീഡിയോയ്ക്ക് നിരവധി രസകരമായ അഭിപ്രായങ്ങള്‍ ലഭിക്കുകയുണ്ടായി. "ചിരിപ്പിച്ചുകളഞ്ഞു... അദ്ദേഹത്തിനൊന്നും സംഭവിക്കാഞ്ഞതില്‍ ദൈവത്തിന് നന്ദി' എന്നാണൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.