അ​മ്മ​യെ കാ​ണാ​തെ കു​ട്ടി​ക​ൾ ഇ​നി ക​ര​യി​ല്ല; കട്ട്ഒൗട്ട് ആശയവുമായി ജ​പ്പാ​ൻ​കാ​ര​ൻ
Sunday, December 15, 2019 3:26 PM IST
അ​മ്മ​മാ​രെ സം​ബ​ന്ധി​ച്ച് ത​ങ്ങ​ളു​ടെ കൊ​ച്ചു​കു​ട്ടി​ക​ളെ ത​നി​ച്ചാ​ക്കി ജോ​ലി​ക്കു​പോ​കു​ക​യെ​ന്ന​ത് വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടാ​ണ്. അ​മ്മ​മാ​രെ കാ​ണാ​തി​രു​ന്നാ​ൽ ക​ര​യു​ന്ന കു​ട്ടി​ക​ൾ പെ​ട്ട​ന്നൊ​ന്നും ശാ​ന്ത​രാ​കു​ക​യു​മി​ല്ല. എ​ന്നാ​ൽ ഈ ​പ്ര​ശ്ന​ത്തി​നു​ള്ള പ​രി​ഹാ​ര​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ജ​പ്പാ​നി​ൽ നി​ന്നു​മു​ള്ള ഒ​രാ​ൾ.

അ​ച്ഛ​ന്‍റെ​യോ അ​മ്മ​യു​ടെ​യോ അ​തേ വ​ലി​പ്പ​മു​ള്ള ക​ട്ടൗ​ട്ടു​ക​ൾ വീ​ട്ടി​ൽ സ്ഥാ​പി​ക്കു​ക​യെ​ന്ന വി​ദ്യ​യാ​ണ് ഇ​ദ്ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അമ്മയെ കാണാതെ കരഞ്ഞ തന്‍റെ മകനെ സമാധാനിപ്പിക്കുവാനാണ് അദ്ദേഹം ഈ തന്ത്രം ഉപയോഗിച്ചത്. ഇ​തി​ന്‍റ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. അ​ദ്ദേ​ഹം ക​ണ്ടെ​ത്തി​യ മാ​ർ​ഗം ഫ​ല​പ്ര​ദ​മാ​കു​മെ​ന്നാ​ണ് അ​ഭി​പ്രാ​യ​മു​യ​രു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.