തി​ര​ക്കേ​റി​യ മ്യൂ​സി​യ​ത്തി​ൽ നി​ന്നും പെ​യി​ന്‍റിം​ഗ് മോ​ഷ്ടി​ക്കു​ന്ന ക​ള്ള​ൻ; വീഡിയോ
Tuesday, January 29, 2019 12:00 PM IST
മോ​സ്കോ​യി​ലെ തി​ര​ക്കേ​റി​യ ഒ​രു മ്യൂ​സി​യ​ത്തി​ൽ നി​ന്നും പ്ര​ശ​സ്ത​മാ​യ പെ​യി​ന്‍റിം​ഗ് മോ​ഷ്ടി​ച്ച​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി​ലെ പ്ര​ശ​സ്ത ലാ​ൻ​ഡ് സ്കേ​പ്പ് ചി​ത്ര ര​ച​യി​താ​വാ​യി​രു​ന്ന ആ​ർ​ക്ഹി​പ്പ് കു​യി​ൻ​ദ്സ്ഹി വ​ര​ച്ച പെ​യി​ന്‍റിം​ഗാ​ണ് ഇ​യാ​ൾ ക​വ​ർ​ന്ന​ത്.

മ്യൂ​സി​യ​ത്തി​ലെ​ത്തി​യ സ​ന്ദ​ർ​ശ​ക​ർ പെ​യി​ന്‍റിം​ഗു​ക​ൾ കാ​ണു​മ്പോ​ൾ അ​വ​ർ​ക്ക് ഇ​ട​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഇ​യാ​ൾ യാ​തൊ​രു ഭാ​വ​ഭേ​ദ​വു​മി​ല്ലാ​തെ ചു​മ​രി​ൽ നി​ന്നും പെ​യി​ന്‍റിം​ഗ് പ​റ​ച്ചെ​ടു​ത്തു പോ​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​വി​ടെ നി​ന്നും ക​ട​ന്ന ഇ​യാ​ളെ പോ​ലീ​സ് പി​ടൂ​കു​ടു​ക​യും പെ​യി​ന്‍റിം​ഗ് ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.

1898നും 1908​നും ഇ​ട​യി​ൽ ആ​ർ​ക്ഹി​പ്പ് വ​ര​ച്ച​താ​ണ് ഈ ​പെ​യി​ന്‍റിം​ഗ്. മോ​ഷ്ടാ​വ് പെ​യി​ന്‍റിം​ഗ് ഇ​വി​ടെ നി​ന്നും ക​വ​രു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​രു​ന്നു. മ​യ​ക്കു മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു കേ​സ് ഇ​യാ​ൾ​ക്കെ​തി​രെ നി​ല​വി​ലു​ള്ള​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.