ഒരൽപ്പം വ്യത്യസ്തത; ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മു​ഖം​മൂ​ടി ധ​രി​ച്ച് മോ​ഷ​ണം നടത്തിയയാളെ തേടി പോലീസ്
Tuesday, May 7, 2019 12:31 PM IST
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മു​ഖം മൂ​ടി ധ​രി​ച്ചെ​ത്തി​യ​യാ​ൾ മോ​ഷ​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ഓ​സ്ട്രേ​ലി​യാ​യി​ലെ ക്വീ​ൻ​സ്ലാ​ൻ​ഡി​ലാ​ണ് സം​ഭ​വം.

ട്രം​പി​ന്‍റെ മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ ഇ​യാ​ൾ ചു​റ്റി​ക ഉ​പ​യോ​ഗി​ച്ച് ഒ​രു വ​ച്ച് ക​ട​യു​ടെ ഗ്ലാ​സ് ത​ക​ർ​ത്ത് വാ​ച്ച് കൈ​ക്ക​ലാ​ക്കു​ന്ന​തി​ന്‍റെ​യും ഒ​രു ഇ​ല​ക്ടോ​ണി​ക്സ് ക​ട​യ്ക്കു​ള്ളി​ൽ ക​യ​റി സാ​ധ​ന​ങ്ങ​ൾ ക​വ​രു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യി​ലു​ള്ള​ത്.

ഇ​വി​ടെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി​സി​ടി​വി​യി​ലാ​ണ് ഏ​റെ വ്യ​ത്യ​സ്ത​മാ​യ മോ​ഷ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. ഈ ​മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.