നൈസായിട്ടങ്ങ് ഒഴിവാക്കിയല്ലേ...! തന്നെ ഉപേക്ഷിച്ച് കടന്ന യജമാനനു പിന്നാലെ ഓടി വ​ള​ർ​ത്തുനാ​യ
വ​ഴി​യ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച​തി​നു ശേ​ഷം കാ​റി​ൽ ക​ട​ന്നു ക​ള​ഞ്ഞ ഉ​ട​മ​യു​ടെ പി​ന്നാ​ലെ വ​ള​ർ​ത്തു നാ​യ ഓ​ടു​ന്ന​തി​ന്‍റെ ഹൃ​ദ​യ​ഭേ​ദ​ക​മാ​യ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ണു ന​ന​യി​ക്കു​ന്നു. കാ​ലി​ഫോ​ർ​ണി​യ​യി​ലെ ബേ​ക്കെ​ർ​സ് ഫീ​ൽ​ഡി​ലു​ള്ള ലേ​ക്ക് മിം​ഗിലാണ് സം​ഭ​വം ന​ട​ന്ന​ത്.

ഉ​ട​മ​യും നാ​യ​യും നി​ൽ​ക്കു​ന്നി​ട​ത്തു നി​ന്നും കു​റ​ച്ചു മാ​റി ഒ​രു കാ​ർ നി​ർ​ത്തി​യി​ട്ടി​രു​ന്നു. ത​ന്‍റെ ശ​രീ​ര​ത്തി​ലേ​ക്ക് ചാ​ടി ക​യ​റി ക​ളി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന നാ​യ​യെ മാ​റ്റി വി​ടു​വാ​ൻ ശ്ര​മി​ക്കു​ന്ന ഉ​ട​മ കു​റ​ച്ചു സ​മ​യ​ത്തി​നു ശേ​ഷം നാ​യ​യെ ത​ള്ളി മാ​റ്റി​യ​തി​നു ശേ​ഷം കാ​റി​ൽ ക​യ​റി ഓ​ടി​ച്ചു പോ​കു​ക​യാ​യി​രു​ന്നു.

പ​രി​ഭ്രാ​ന്തി​യി​ലാ​യ നാ​യ കാ​റി​നു പി​ന്നാ​ലെ ഓ​ടി​യെ​ങ്കി​ലും വാ​ഹ​നം നി​ർ​ത്തു​വാ​ൻ ഉ​ട​മ കൂ​ട്ടാ​ക്കി​യി​രു​ന്നി​ല്ല. ഈ ​സ​മ​യം എ​തി​ർ വ​ശ​ത്തു നി​ന്നും വ​ന്ന മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ഈ ​നാ​യ ഇ​ടി​ക്കു​വാ​ൻ തു​ട​ങ്ങു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​റാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന വീ​ഡി​യോ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. ഇ​തി​നെ തു​ട​ർ​ന്ന് കെ​ണ്‍ കൗ​ണ്ടി ആ​നി​മ​ൽ സ​ർ​വീ​സ് ഈ ​ഉ​ട​മ​യ്ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല ഇ​യാ​ളെ​ക്കു​റി​ച്ച് അ​റി​യാ​വു​ന്ന​വ​ർ ത​ങ്ങ​ൾ​ക്ക് വി​വ​രം ന​ൽ​ക​ണ​മെ​ന്നും അ​ഭ്യ​ർ​ത്ഥി​ച്ചി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.