ടി​ക്ക് ടോ​ക്ക് വീ​ഡി​യോ അ​ടി​പൊ​ളി​യാ​യി ചി​ത്രീ​ക​രി​ക്ക​ണം; ഐ​ഫോ​ണ്‍ മോ​ഷ്ടി​ച്ച യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ
Tuesday, June 18, 2019 3:25 PM IST
ടി​ക്ക് ടോ​ക്ക് വീ​ഡി​യോ ചി​ത്രീ​ക​രി​ക്കാ​ൻ ഐ ​ഫോ​ണ്‍ മോ​ഷ്ടി​ച്ച യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ 20 വ​യ​സു​കാ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്. ഒ​രു ല​ക്ഷം രൂ​പ വി​ല വ​രു​ന്ന ഫോ​ണാ​യി​രു​ന്ന് ഇ​യാ​ൾ മോ​ഷ്ടി​ച്ച​ത്.

ജ​തി​ൻ ന​ഗ​ർ എ​ന്നാ​ണ് ഈ ​യു​വാ​വി​ന്‍റെ പേ​ര്. ടി​ക്ക് ടോ​ക്ക് വീ​ഡി​യോ കൂ​ടു​ത​ൽ വ്യ​ക്ത​ത​യോ​ടെ ചി​ത്രീ​ക​രി​ക്കു​വാ​നാ​ണ് താ​ൻ ഫോ​ണ്‍ മോ​ഷ്ടി​ച്ച​തെ​ന്നാ​ണ് അ​ദ്ദേ​ഹം പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

പ്ര​മു​ഖ ഭ​ക്ഷ​ണ സ്ഥാ​പ​ന​ത്തി​ൽ കാ​ൾ സെ​ന്‍റ​ർ എ​ക്സി​ക്യൂ​ട്ടീ​വാ​യി ജോ​ലി ചെ​യ്യു​ന്ന​യാ​ളാ​ണ് ജ​തി​ൻ. കൈ​വ​ശ​മു​ള്ള ഫോ​ണി​ൽ കൂ​ടി വ​ള​രെ ന​ല്ല രീ​തി​യി​ൽ ടി​ക്ക് ടോ​ക്ക് വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത​തി​ൽ ഇ​യാ​ൾ വി​ഷ​മ​ത്തി​ലാ​യി​രു​ന്നു.

കൂ​ടു​ത​ൽ ന​ല്ല ഫോ​ണ്‍ വാ​ങ്ങു​വാ​നാ​യി പ​ണം കൈ​വ​ശ​മി​ല്ലാ​തി​രു​ന്ന ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഓ​ണ്‍​ലൈ​നി​ൽ കൂ​ടി ഫോ​ണ്‍ വി​ൽ​ക്കു​വാ​ൻ വ​ച്ചി​രു​ന്ന ഒ​രാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​യാ​ൾ ഫോ​ണ്‍ വാ​ങ്ങു​വാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ന്ന് അ​റി​യി​ച്ച് വി​ളി​ച്ചു.

പി​ന്നീ​ട് ഇ​യാ​ൾ എ​ത്തി​യ​പ്പോ​ൾ ജ​തി​ൻ ഫോ​ണ്‍ ത​ട്ടി​പ്പ​റി​ച്ച് ബൈ​ക്കി​ൽ സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഫോ​ണി​ന്‍റെ യ​ഥാ​ർ​ത്ഥ ഉ​ട​മ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ജ​തി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.