വിമാനത്തിൽ നിങ്ങളുടെ ലഗേജ് സുരക്ഷിതമാണോ..‍? അല്ലെന്ന് മണിപ്പൂർ മുഖ്യമന്ത്രി
Wednesday, October 18, 2017 3:46 AM IST
ലഗേജുകൾ ചെക്ക് ഇൻ ചെയ്ത ശേഷം വിമാനത്തിനുള്ളിൽ കയറുമ്പോൾ അവ സുരക്ഷിതമാണെന്നാണ് ഏവരുടെയും വിശ്വാസം. എ​ങ്കി​ൽ ഈ ​ചി​ന്ത​ക​ളെ തി​രു​ത്തി​യെ​ഴു​തി​യി​രി​ക്കു​ക​യാ​ണ് മ​ണി​പ്പൂ​ർ മു​ഖ്യ​മ​ന്ത്രി എ​ൻ. ബി​രെ​ൻസിംഗ്. വി​മാ​ന​ത്തി​നു​ള്ളി​ൽ ജീ​വ​ന​ക്കാ​ർ യാ​ത്ര​ക്കാ​രു​ടെ പെ​ട്ടി​ക​ൾ തു​റ​ന്നു പ​രി​ശോ​ധി​ക്കു​ന്ന​ ദൃ​ശ്യ​ങ്ങ​ളാണ് അദ്ദേഹം തെളിവായി കാട്ടുന്നത്. ത​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടിൽ പോസ്റ്റ് ചെയ്ത രണ്ടു വീഡിയോകൾക്കൊപ്പം വിമാനത്തിൽ നമ്മുടെ ലഗേജുകൾ സുരക്ഷിതമാണോ എന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു.

അതേസമയം, മേലുദ്യോഗസ്ഥരുടെ ഉത്തരവനുസരിച്ച് പ്രത്യേക സാഹചര്യത്തിൽ പെട്ടികൾ പരിശോധിക്കുന്നതാണോ അതോ ജീവനക്കാർ എന്തെങ്കിലും മോഷ്ടിക്കുന്നതാണോ എന്ന് വ്യക്തമല്ല. വി​മാ​ന​ത്തി​ന്‍റെ പേ​രോ, സ്ഥ​ല​മോ മ​റ്റ് വി​വ​ര​ങ്ങളൊന്നും ത​ന്നെയും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.






എന്തായാലും വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു. ഇതിനു പ്രതികരണവുമായി നിരവധിപ്പേർ രംഗത്തെത്തുകയും ചെയ്തു. വി​മാ​ന​ത്താ​വ​ള​ത്തിലെ പ​രി​ശോ​ധ​നകൾക്കു ശേഷം വി​മാ​ന​ത്തി​നു​ള്ളി​ലും വെ​ച്ച് എ​ന്തി​നാ​ണ് ജീ​വ​ന​ക്കാ​ർ ലഗേജുകൾ തു​റ​ന്നു പ​രി​ശോ​ധി​ക്കു​ന്ന​തെന്നാ​ണ് ചോദ്യമുയരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.