സ​ന്ദേ​ശ​മാ​യ് ഈ ​യാ​ത്ര; സൈ​ക്കി​ളി​ൽ വി​വാ​ഹ​വേ​ദി​യി​ലെ​ത്തി പ​രി​സ്ഥി​തി സൗ​ഹൃ​ദം പ്ര​ച​രി​പ്പി​ച്ച് ന​വ​ദ​മ്പ​തി​ക​ൾ
വ്യ​ത്യ​സ്ത​മാ​കു​ന്ന വി​വാ​ഹ​ങ്ങ​ളാ​ണ് ക്ഷ​ണി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ മ​ന​സി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​ത്. അ​ത്ത​ര​മൊ​രു വ്യ​ത്യ​സ്ത​ത​യി​ലൂ​ടെ വ​ലി​യൊ​രു സ​ന്ദേ​ശം സ​മൂ​ഹ​ത്തി​ന് പ​ക​ർ​ന്നു ന​ൽ​കു​ക​യാ​ണ് അ​ടു​ത്തി​ടെ ന​ട​ന്നൊ​രു വി​വാ​ഹ​ത്തി​ലൂ​ടെ.

കു​മ​ര​കം വ​ള്ളാ​റ പ​ള്ളി​യി​ൽ വി​വാ​ഹി​ത​രാ​യ ഹ​ന്നാ​സാ​ൽ​വി​ൻ കൊ​ടി​യ​ന്ത​റ​യും മാ​ത്യു സി​റി​യ​ക്ക് സ്രാ​മ്പി​ച്ചി​റ​യു​മാ​ണ് ത​ങ്ങ​ളു​ടെ വി​വാ​ഹ​ത്തി​ന് പു​ഷ്പാ​ല​ങ്കൃ​ത​മാ​യ വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി ഒ​ഴി​വാ​ക്കി പ​ള്ളി​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ സൈ​ക്കി​ൾ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​മെ​ന്ന വ​ലി​യൊ​രു സ​ന്ദേ​ശ​മാ​ണ് ആഡംബരമൊഴിവാക്കിയുള്ള സൈ​ക്കി​ൾ യാ​ത്ര​യി​ലൂ​ടെ ഈ ​ദ​മ്പ​തി​ക​ൾ വി​രു​ന്നി​നെ​ത്തി​യ ഏ​വ​ർ​ക്കും ന​ൽ​കി​യ​ത്.

കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ബി ​ജി​ല്ലാ സെ​ക്ര​ട്ട​റി സാ​ൽ​വി​ൻ കൊ​ടി​യ​ന്ത​റ​യു​ടെ​യും ലെ​ജു​വി​ന്‍റെ​യും മ​ക​ളാ​ണ് ഹ​ന്നാ. നി​ഷ ജോ​സ് കെ. ​മാ​ണി, മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, തോ​മ​സ് ചാ​ഴി​കാ​ട​ൻ, ക്നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സ്റ്റീ​ഫ​ൻ ജോ​ർ​ജ്, കെ. ​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.