കുഞ്ഞുമനസിന്‍റെ ന​ന്മ​യ്ക്ക് അം​ഗീ​കാ​രം; കോ​ഴി​ക്കു​ഞ്ഞു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ മി​ടു​ക്ക​നെ അ​ഭി​ന​ന്ദി​ച്ച് സ്കൂ​ൾ അ​ധി​കൃ​ത​ർ
സൈ​ക്കി​ൾ ക​യ​റി പ​രി​ക്ക​റ്റ കോ​ഴി​ക്കു​ഞ്ഞി​നെ ചി​കി​ത്സി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ത്ഥി​ച്ച് പ​ത്തു രൂ​പ​യു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ മി​സോ​റാ​മി​ലെ സൈ​ര​ങ്ക് സ്വ​ദേ​ശി​യാ​യ ഡെ​റ​ക്ക് മനുഷ്യത്വ​ത്തി​ന്‍റെ പ്ര​തി​രൂ​പ​മാ​യി മാ​റി​യി​രു​ന്നു. ഒ​രു കൈ​യി​ൽ പ​ത്ത് രൂ​പ​യും മ​റ്റേ കൈ​യി​ൽ പ​രി​ക്കേ​റ്റ കോ​ഴി​ക്കു​ഞ്ഞു​മാ​യി നി​ഷ്ക​ള​ങ്ക മു​ഖ​ത്തോ​ടെ ആ​ശു​പ​ത്രി​യി​ലെ​ത്തി നി​ൽ​ക്കു​ന്ന ഡെ​റ​ക്കി​നെ രാ​ജ്യം മു​ഴു​വ​ൻ നെ​ഞ്ചി​ലേ​റ്റി.

ഇ​പ്പോ​ഴി​താ ക​ള​ങ്ക​മി​ല്ലാ​ത്ത ഈ ​കു​ഞ്ഞു​മ​ന​സി​ന്‍റെ ഉ​ട​മ​യെ തേ​ടി അം​ഗീ​കാ​ര​വും എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഡെ​റ​ക്ക് പ​ഠി​ക്കു​ന്ന സ്കൂ​ൾ അ​ധി​കൃ​ത​രാ​ണ് മ​ന​സ് നി​റ​യെ നന്മ മാ​ത്ര​മു​ള്ള ഈ ​കൊ​ച്ചു മി​ടു​ക്ക​നെ അ​ഭി​ന​ന്ദി​ച്ച​ത്.

ഡെ​റ​ക്ക് വീ​ടി​നു സ​മീ​പ​ത്ത് കൂ​ടി സൈ​ക്കി​ൾ ഓ​ടി​ക്കു​മ്പോ​ഴാ​ണ് അ​ബ​ദ്ധ​ത്തി​ൽ സൈ​ക്കി​ൾ ട​യ​ർ കോ​ഴി​ക്കു​ഞ്ഞി​ന്‍റെ ശ​രീ​ര​ത്തു കൂ​ടി ക​യ​റി​യി​റ​ങ്ങി​യ​ത്. ആ​കെ വി​ഷ​മ​ത്തി​ലാ​യ ഡെ​റ​ക്ക് കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​ത്ത് രൂ​പ​യു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി സ​ഹാ​യം അ​ഭ്യ​ർ​ത്ഥി​ച്ചു. സാ​ങ്ക എ​ന്ന​യാ​ൾ ആ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി നി​ൽ​ക്കു​ന്ന ഡെ​റ​ക്കി​ന്‍റെ ചി​ത്രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്. മി​നി​ട്ടു​ക​ൾ​ക്കു​ള്ളി​ൽ ചി​ത്രം വൈ​റ​ലാ​യി മാ​റു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.