സ്കൂ​ളി​ന്‍റെ പ​ടി​യി​റ​ങ്ങു​ന്ന പ്ര​ധാ​നാ​ധ്യാ​പ​ക​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി
അ​ധ്യാ​പ​ന ജീ​വി​ത​ത്തി​ന് വി​രാ​മ​മി​ട്ട് സ്കൂ​ളി​ൽ നി​ന്നും പ​ടി​യി​റ​ങ്ങു​ന്ന പ്ര​ധാ​നാ​ധ്യാ​പ​ക​ന് വി​ദ്യാ​ർ​ഥി​ക​ൾ ന​ൽ​കി​യ ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി​യു​ടെ രം​ഗ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. മി​സോ​റാ​മി​ലെ ഐ​സ്വാ​ളി​ൽ നി​ന്നു​ള്ള​താ​ണ് ഈ ​രം​ഗം.

ലാ​ൽ​റാം മാ​വ്യ എ​ന്നാ​ണ് ഈ ​അ​ധ്യാ​പ​ക​ന്‍റെ പേ​ര്. ഒ​രു അ​ധ്യാ​പ​ക​നെ​ന്ന​തി​ലു​പ​രി ഐ​സ്വാ​ളി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സു​ഹൃ​ത്തും ര​ക്ഷി​താ​വും വ​ഴി​കാ​ട്ടി​യു​മെ​ല്ലാ​മാ​യി​രു​ന്നു അ​ദ്ദേ​ഹം.

32 വ​ർ​ഷം അ​ധ്യാ​പ​ക​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച ലാ​ൽ​റാം ക​ഴി​ഞ്ഞ 11 വ​ർ​ഷ​ങ്ങ​ളാ​യി ഈ ​സ​ർ​ക്കാ​ർ സ്കൂ​ളി​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ക​ണ​ക്കും കെ​മി​സ്ട്രി​യു​മാ​ണ് അ​ദ്ദേ​ഹം പ​ഠി​പ്പി​ച്ചി​രു​ന്ന​ത്.

അ​വ​സാ​ന ദി​നം യാ​ത്ര പ​റ​ഞ്ഞി​റ​ങ്ങു​ന്ന അ​ദ്ദേ​ഹ​ത്തി​നു ചു​റ്റും കൂ​ടി​യി​രു​ന്ന കു​ട്ടി​ക​ൾ വി​ങ്ങി​പ്പൊ​ട്ടി​ക്ക​ര​യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.