നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യെ​ത്തി​യ കാ​റി​ന്‍റെ മുന്നിൽ നി​ന്നും ത​ല​നാ​രി​ഴ​യ്ക്ക് ര​ണ്ടു​പേ​ർ ര​ക്ഷ​പെ​ട്ടു; ഭീ​ക​ര ദൃ​ശ്യ​ങ്ങ​ൾ
വ​ഴി​യി​ൽ കൂ​ടി ന​ട​ന്നു വ​രു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം തെ​റ്റി പാ​ഞ്ഞെ​ത്തി​യ കാ​റി​ന്‍റെ മുന്നിൽ നി​ന്നും ര​ണ്ടു പേ​ർ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്.

ഒ​രു യു​വാ​വും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ത്രീ ​സു​ഹൃ​ത്തു​മാ​യി​രു​ന്നു ന​ട​ന്നു വ​ന്ന​ത്. പെ​ട്ടെന്ന് ഒ​രു കാ​ർ ഇ​വ​രു​ടെ നേ​ർ​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി പാ​ഞ്ഞെ​ടു​ത്ത​പ്പോ​ൾ, യു​വാ​വ് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സ്ത്രീ​യു​മാ​യി പെ​ട്ടെന്ന് ചാ​ടി മാ​റു​ക​യാ​യി​രു​ന്നു. ത​ല​നാ​രി​ഴ​യ്ക്കാ​ണ് ഇ​രു​വ​രും വ​ലി​യൊ​രു അ​പ​ക​ട​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ട്ട​ത്.

അ​പ​ക​ടം ന​ട​ന്ന​ത് എ​വി​ടെ​യാ​ണെ​ന്നോ കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടോ​യെ​ന്നും വ്യ​ക്ത​മ​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.