മ​ര​ണ​വീ​ട്ടി​ൽ ക​ര​യു​ന്ന സ്ത്രീ​യെ സ​മാ​ധാ​നി​പ്പി​ച്ച് കു​ര​ങ്ങ​ൻ; അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Tuesday, April 23, 2019 12:00 PM IST
മ​ര​ണ​വീ​ട്ടി​ൽ സ​ങ്ക​ടം കൊ​ണ്ട് വി​ങ്ങി​പ്പൊ​ട്ടു​ന്ന സ്ത്രീ​യെ കു​ര​ങ്ങ​ൻ ത​ലോ​ടു​ക​യും ആ​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ക​ർ​ണാ​ട​ക​യി​ലെ ന​ർ​ഗു​ണ്ടി​ലാ​ണ് സം​ഭ​വം.

മ​ര​ണ​മ​ട​ഞ്ഞ 80 വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന​രി​കി​ൽ ഇ​രു​ന്ന് സ്ത്രീ​ക​ൾ ക​ര​യു​മ്പോ​ൾ ഇ​വ​ർ​ക്കു ന​ടു​വി​ലേ​ക്ക് എ​ത്തി​യ ഒ​രു കു​ര​ങ്ങ​ൻ ഒ​രു സ്ത്രീ​യെ ആ​ശ്വ​സി​പ്പി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. ഇ​വ​രു​ടെ കൈ​യി​ലും തോ​ളി​ലും ത​ട്ടു​ക​യും ത​ന്‍റെ മാ​റി​ലേ​ക്ക് സ്ത്രീ​യു​ടെ ത​ല ചാ​യ്ക്കു​ക​യു​മാ​ണ് ഈ ​കു​ര​ങ്ങ​ൻ ചെ​യ്ത​ത്.

ഗ്രാ​മ​ത്തി​ലെ മ​ര​ണം ന​ട​ക്കു​ന്ന വീ​ടു​ക​ളി​ൽ നേ​ര​ത്തെ​യും ഈ ​കു​ര​ങ്ങ​ൻ എ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് ഗ്രാ​മ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​രി​ലൊ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.