ചന്ദ്രനിലെ പാറക്കഷണങ്ങൾക്ക് 8.55 ലക്ഷം ഡോളർ
Sunday, December 2, 2018 2:37 PM IST
അന്പത് വർഷം മുന്പ് ചന്ദ്രനിൽ നിന്നും കൊണ്ടുവന്ന പാറക്കഷണങ്ങൾ ന്യുയോർക്കിൽ നടന്ന ലേലത്തിൽ വിറ്റുപോയത് 8.55ലക്ഷം ഡോളറിന്. പേരു വെളിപ്പെടുത്തുവാൻ ആഗ്രഹിക്കാത്ത ഒരു അമേരിക്കക്കാരനാണ് ഇത് സ്വന്തമാക്കിയത്

1970 ലെ സോവിയറ്റ് ലൂണ –16 മിഷനാണ് ചന്ദ്രനിൽ നിന്നും പാറക്കഷണങ്ങൾ ഭൂമിയിലെത്തിച്ചത്. സോവിയറ്റ് ബഹിരാകാശപദ്ധതി മുൻ ഡയറക്ടർ സർജി കൊറൊലോവിന്‍റെ വിധവയുടെ കൈവശമായിരുന്നു ലേലം ചെയ്ത പാറക്കഷണങ്ങൾ. ഭർത്താവിന്‍റെ സ്മരണയ്ക്കായി സോവിയറ്റ് യൂണിയന്‍റെ ഭരണാധികാരികളാണ് ഇത് ഇവരെ ഏൽപിച്ചത്.

1970 സെപ്റ്റംബറിലാണ് ലൂണ –16 ചന്ദ്രനിലിറങ്ങിയത്. 25 സെന്‍റീ മീറ്റർ ആഴത്തിൽ ചുരന്നാണ് പാറക്കഷണങ്ങൾ ശേഖരിച്ചത്.

പി.പി. ചെറിയാൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.