വീഡിയോ ഗെ​യി​മി​ന് അ​ടി​മ​യാ​യ മ​ക​ന് ക​മ്പ്യൂ​ട്ട​ർ ക​ഫേ​യി​ലെ​ത്തി ഭ​ക്ഷ​ണം വാ​രി ന​ൽ​കു​ന്ന അ​മ്മ
Tuesday, February 26, 2019 12:43 PM IST
ക​മ്പ്യൂ​ട്ട​ർ ഗെ​യി​മി​ന് അ​ടി​മ​യാ​യി വീ​ട്ടി​ൽ​പോ​ലും വ​രാ​തെ സ​ദാ​സ​മ​യ​വും ക​മ്പ്യൂ​ട്ട​ർ ക​ഫേ​യി​ൽ സ​മ​യം ചി​ല​വ​ഴി​ക്കു​ന്ന മ​ക​ന് അ​വി​ടെ​യെ​ത്തി ഭ​ക്ഷ​ണം വാ​രി ന​ൽ​കി ഒ​ര​മ്മ. ഫി​ലി​പ്പി​ൻ​സ് സ്വ​ദേ​ശി​യാ​യ 37കാ​രി ലി​ല്ലി​ബെ​ത്ത് മാ​ർ​വ​ൽ എ​ന്ന അ​മ്മ​യാ​ണ് 13വ​യ​സു​ള്ള ത​ന്‍റെ മ​ക​നെ ഭ​ക്ഷ​ണം ക​ഴി​പ്പി​ക്കാ​ൻ അ​ൽ​പ്പം പാ​ടു​പെ​ടു​ന്ന​ത്.

വീ​ടി​നു സ​മീ​പ​ത്തു​ള്ള ഒ​രു ക​മ്പ്യൂ​ട്ട​ർ ക​ഫേ​യി​ലാ​ണ് ഇ​വ​രു​ടെ മ​ക​ൻ മ​ണി​ക്കൂ​റു​ക​ൾ ചെ​ല​വ​ഴി​ക്കു​ന്ന​ത്. വീ​ട്ടി​ൽ പോ​ലും വരാ​തെ ഭ​ക്ഷ​ണം പോ​ലും ക​ഴി​ക്കാ​തെ​യു​ള്ള മ​ക​ന്‍റെ പെ​രു​മാ​റ്റ​ത്തി​ൽ ആ​ശ​ങ്കാ​കു​ല​യാ​യ അ​മ്മ, മ​ക​ന് ഭ​ക്ഷ​ണം ക​മ്പ്യൂ​ട്ട​ർ ക​ഫേ​യി​ലെ​ത്തി വാ​രി ന​ൽ​കു​ക​യാ​യി​രു​ന്നു.

അ​മ്മ വാ​രി ന​ൽ​കി​യ ഭ​ക്ഷ​ണം ക​ഴി​ച്ചു കൊ​ണ്ടും മ​ക​ൻ ക​മ്പ്യൂ​ട്ട​ർ ഗെ​യിം ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. അ​മ്മ ഭ​ക്ഷ​ണം വാ​രി ന​ൽ​കു​മ്പോ​ൾ ഗെ​യി​മി​ലു​ള്ള ത​ന്‍റെ ശ്ര​ദ്ധ​മാ​റാ​തി​രി​ക്കു​വാ​ൻ മ​ക​ൻ ഭ​ക്ഷ​ണം ക​ഴി​ക്കു​വാ​ൻ വി​സ​മ്മ​തി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളെ വി​മ​ർ​ശി​ച്ചും നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. എ​ന്തു​കൊ​ണ്ടാ​ണ് കു​ട്ടി​യെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​കൊ​ണ്ടു പോ​കാ​ത്ത​ത് എ​ന്നാ​ണ് ഭൂ​രി​ഭാ​ഗ​മാ​ളു​ക​ളും ആ​രാ​യു​ന്ന​ത്. എ​ന്നാ​ൽ മ​ക​ന്‍റെ ഈ ​സ്വ​ഭാ​വം മാ​റു​വാ​ൻ ത​ങ്ങ​ൾ ഒ​രു പാ​ട് കാ​ര്യ​ങ്ങ​ൾ ചെ​യ്ത​താ​ണെ​ന്ന് ലി​ല്ലി​ബെ​ത്ത് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.