ചാ​യ ചോ​ദി​ച്ച ഏ​ഴു​വ​യ​സു​കാ​രി​ക്ക് അ​മ്മയുടെ ക്രൂ​ര മ​ർ​ദ്ദനം; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Thursday, January 31, 2019 12:18 PM IST
ഒ​രു ഗ്ലാ​സ് ചാ​യ ചോ​ദി​ച്ച ഏ​ഴു​വ​യ​സു​കാ​രി​യാ​യ മ​ക​ളെ അ​മ്മ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ണു ന​ന​യി​ക്കു​ന്നു. അ​ർ​ജ​ന്‍റീ​ന​യി​ലെ കോ​ർ​ബോ​ഡ പ്ര​വ​ശ്യ​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്ന മ​ക​ളെ അ​മ്മ ശ​ക്തി​യാ​യി ഇ​ടി​ക്കു​ന്ന​തും അ​ടി​ക്കു​ന്ന​തു​മാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. നി​സ​ഹാ​യ​ത​യോ​ടെ ഈ ​കു​ട്ടി കൈ​കൊ​ണ്ട് അ​മ്മ​യു​ടെ മ​ർ​ദ്ദ​നം ത​ടു​ക്കു​ന്ന​തും വ്യ​ക്ത​മാ​ണ്.

സ​മീ​പ​മു​ണ്ടാ​യി​രു​ന്ന 16 കാ​രി​യാ​യ മു​തി​ർ​ന്ന കു​ട്ടി​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. 11 വ​യ​സു​കാ​രി​യാ​യ മ​റ്റൊ​രു കു​ട്ടി​യും ഈ ​ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട് സ​മീ​പം നി​ന്ന് ക​ര​യു​ന്നു​ണ്ട്. മൂ​ത്ത മ​ക​ൾ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​ത് ക​ണ്ട അ​മ്മ ഈ ​കു​ട്ടി​യു​ടെ നേ​ർ​ക്ക് വ​ന്ന് ച​വി​ട്ടു​ന്നി​ട​ത്താ​ണ് വീ​ഡി​യോ അ​വ​സാ​നി​ക്കു​ന്ന​ത്.

സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വീ​ഡി​യോ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.