കു​ഞ്ഞ് വി​ല്യം അ​ന്ന് ഞെ​ട്ടി​ച്ചു; ഇ​ന്ന് അ​മ്പ​ര​പ്പി​ക്കു​ന്നു
Tuesday, October 16, 2018 2:27 PM IST
50 ഗ്രാം ​ഭാ​ര​വു​മാ​യി ജ​നി​ച്ച് ലോ​ക​ത്തെ ഞെ​ട്ടി​ച്ച വി​ല്യം ഇ​ന്ന് ഏ​വ​ർ​ക്കും സ​മ്മാ​നി​ക്കു​ന്ന​ത് അ​മ്പ​ര​പ്പ്. 23 ആ​ഴ്ച്ച​ക​ളും 5ദി​വ​സ​വും ഗ​ർ​ഭാ​വ​സ്ഥ​യി​ൽ വ​ള​ർ​ച്ച​യു​ള്ള​പ്പോ​ഴാ​ണ് ഇം​ഗ്ല​ണ്ടി​ലെ എ​സെ​ക്സി​ലെ സൗ​ത്ത്ഹെ​ൻ​ഡ് സ്വ​ദേ​ശി​നി​യാ​യ അ​നി​താ ഹൈ​മ​സ് വി​ല്യ​മി​ന് ജ​ന്മം ന​ൽ​കു​ന്ന​ത്. അ​ബോ​ർ​ഷ​ൻ കാ​ല​യ​ള​വി​ലെ വി​ല്യ​മി​ന്‍റെ ജ​ന​നം ഏ​റെ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി തു​റ​ന്ന​ത്.

അ​ബോ​ർ​ഷ​ൻ കാ​ല​യ​ള​വി​ൽ ജ​നി​ച്ച കു​ട്ടി​യെ ര​ക്ഷ​പെ​ടു​ത്തു​ന്ന കാ​ര്യ​ത്തി​ൽ ഒ​രി​ക്ക​ലും ഉ​റ​പ്പു പ​റ​യു​വാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ വി​ധി​യെ​ഴു​തി​യെ​ങ്കി​ലും ജ​നി​ച്ച് 16 മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ കുട്ടി പൂ​ർ​ണ​ആ​രോ​ഗ്യ​വാ​നാ​യി​രി​ക്കു​ക​യാ​ണ്. ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു വി​ല്യം 45 ദി​വ​സം ക​ഴി​ച്ച​ത്.

ഗ​ർ​ഭാ​വ​സ്ഥ​യി​ൽ 24 ആ​ഴ്ച്ച​യി​ൽ വ​രെ അ​ബോ​ർ​ഷ​ന് സ്ത്രീ​ക​ൾ വി​ധേ​യ​രാ​കാ​റു​ണ്ട്. എ​ന്നാ​ൽ ഈ ​കാ​ലാ​വ​ധി​യി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നാ​ണ് ആ​ളു​ക​ളു​ടെ അ​ഭി​പ്രാ​യം. അ​തി​നു​ള്ള ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് വി​ല്യ​മി​ന്‍റെ ജീ​വി​തം.

ഇം​ഗ്ല​ണ്ടി​ലും, വെ​യി​ൽ​സി​ലും, സ്കോ​ട്ട്ല​ൻ​ഡി​ലും അ​ബോ​ർ​ഷ​നു​ള്ള കാ​ലാ​വ​ധി 24 മാ​സ​മാ​ണ്. ഈ ​കാ​ലാ​വ​ധി ഇ​നി​യും കു​റ​യ്ക്ക​ണ​മെ​ന്നാ​ണ് ആ​ളു​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.