ഷാജഹാന്‍റെ കഠാര മുതൽ നൈസാമിന്‍റെ വാൾ വരെ..! രാ​​​ജ​​​കു​​​ടും​​​ബ​​​ങ്ങ​​​ളുടെ വ​​​സ്തു​​​ക്ക​​​ൾ ലേ​​​ല​​​ത്തിന്
Wednesday, May 29, 2019 8:28 AM IST
മു​​​ഗ​​​ൾ ച​​​ക്ര​​​വ​​​ർ​​​ത്തി ഷാ​​​ജ​​​ഹാ​​​ന്‍റെ ക​​​ഠാ​​​ര​​​യ​​​ട​​​ക്കം ഇ​​​ന്ത്യ​​​യി​​​ലെ വി​​​വി​​​ധ രാ​​​ജ​​​കു​​​ടും​​​ബ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നാ​​​നൂ​​​റോ​​​ളം വ​​​സ്തു​​​ക്ക​​​ൾ ലേ​​​ല​​​ത്തി​​​നെ​​​ത്തു​​​ന്നു. 500 വ​​​ർ​​​ഷ​​​ത്തെ ഇ​​​ന്ത്യ​​​ൻ ച​​​രി​​​ത്ര​​​വു​​​മാ​​​യി അ​​​ടു​​​ത്ത ബ​​​ന്ധ​​​മു​​​ള്ള വ​​​സ്തു​​​ക്ക​​​ളാ​​​ണി​​​വ​​​യെ​​​ന്ന് ലേ​​​ലം ന​​​ട​​​ത്തു​​​ന്ന ക്രി​​​സ്റ്റീ​​​സ് ക​​​ന്പ​​​നി പ​​​റ​​​ഞ്ഞു. മ​​​ഹാ​​​രാ​​​ജാ​​​ക്ക​​​ന്മാ​​​രു​​​ടെ​​​യും മു​​​ഗ​​​ള​​​ന്മാ​​​രു​​​ടെ​​​യും പ്രൗ​​​ഢി എ​​​ന്നു പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന ലേ​​​ലം ജൂ​​​ൺ 19നാ​​​ണ്.

ഷാ​​​ജ​​​ഹാ​​​ന്‍റെ ക​​​ഠാ​​​ര​​​യ്ക്ക് 15 മു​​​ത​​​ൽ 25 വ​​​രെ ല​​​ക്ഷം ഡോ​​​ള​​​ർ വി​​​ല പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു. ക​​​പൂ​​​ർ​​​ത്ത​​​ല​​​യി​​​ലെ ജ​​​ഗ്ജീ​​​ത് സിം​​​ഗ് മ​​​ഹാ​​​രാ​​​ജാ​​​വി​​​ന്‍റെ ഉ​​​ട​​​വാ​​​ളാ​​​ണ് ലേ​​​ല​​​ത്തി​​​ലെ മ​​​റ്റൊ​​​രു പ്ര​​​ധാ​​​ന ശ്ര​​​ദ്ധാ​​​കേ​​​ന്ദ്രം. വ​​​ജ്ര​​​വും മ​​​റ്റു പ​​​ല​​​വി​​​ധ​​​ത്തി​​​ലു​​​ള്ള ര​​​ത്ന​​​ങ്ങ​​​ളും പി​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള ഇ​​​തി​​​ന് ഒ​​​ന്നു മു​​​ത​​​ൽ ഒ​​​ന്ന​​​ര വ​​​രെ ല​​​ക്ഷം ഡോ​​​ള​​​ർ വി​​​ല പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു. ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ നൈ​​​സാ​​​മി​​​ന്‍റെ വാ​​​ളും ലേ​​​ല​​​ത്തി​​​നു​​​ണ്ട്. പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന വി​​​ല 10- 15 ല​​​ക്ഷം ഡോ​​​ള​​​ർ.



ജ​​​യ്പൂ​​​രി​​​ലെ സ്വാ​​​മി മാ​​​ൻ​​​സിം​​​ഗ് ര​​​ണ്ടാ​​​മ​​​ന്‍റെ ഭാ​​​ര്യ രാ​​​ജ​​​മാ​​​താ ഗാ​​​യ​​​ത്രീ ദേ​​​വി​​​യു​​​ടെ വ​​​ജ്ര​​​വും മു​​​ത്തും ഘ​​​ടി​​​പ്പി​​​ച്ച നെ​​​ക്‌​​​ലെ​​​സി​​​ന് പ​​​ത്തു മു​​​ത​​​ൽ 15 വ​​​രെ ല​​​ക്ഷം വി​​​ല​​​യാ​​​കും. ടി​​​പ്പു സു​​​ൽ​​​ത്താ​​​ന്‍റെ ഒ​​​രു പ​​​ത​​​ക്ക​​​വും ലേ​​​ല​​​ത്തി​​​നെ​​​ത്തും. ഈ ​​​വ​​​സ്തു​​​ക്ക​​​ളെ​​​ല്ലാം ജൂ​​​ൺ 14 മു​​​ത​​​ൽ 18 വ​​​രെ പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വ​​​യ്ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.