മും​ബൈ​യി​ൽ "​തീ​വ്ര​വാ​ദ ഭീ​ഷ​ണി’; സി​ഗ​ര​റ്റ് വാ​ങ്ങി ഭീ​ക​ര​ർ; ചു​രു​ള​ഴി​ഞ്ഞ​പ്പോ​ൾ കോ​മ​ഡി
തീ​വ്ര​വാ​ദ ആ​ക്ര​മ​ണ ഭീ​ഷ​ണി​യി​ൽ മും​ബൈ പോ​ലീ​സ് മു​ൾ​മു​ന​യി​ൽ, ഒ​ടു​വി​ൽ തീ​വ്ര​വാ​ദി​ക​ളെ ക​ണ്ടു​പി​ടി​ച്ച​പ്പോ​ൾ ആ​കെ കോ​മ​ഡി​യും. മും​ബൈ വാ​സൈ​യി​ലാ​ണ് സം​ഭ​വം.

തീ​വ്ര​വാ​ദി​ക​ളു​ടെ ത​ര​ത്തി​ൽ വേ​ഷം ധ​രി​ച്ച്, ബു​ള്ള​റ്റ് വെ​സ്റ്റു​ക​ൾ ശ​രീ​ര​ത്തി​ൽ ചു​റ്റി ര​ണ്ടു പേ​ർ ന​ഗ​ര​ത്തി​ൽ എ​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് മും​ബൈ പോ​ലീ​സ് ജാ​ഗ്ര​ത​യി​ലാ​യി. ക​ട​യി​ൽ​നി​ന്നു സി​ഗ​ര​റ്റ് മേ​ടി​ച്ചെ​ന്നാ​യി​രു​ന്നു പോ​ലീ​സി​നു ല​ഭി​ച്ച വി​വ​രം. ഇ​തോ​ടെ തീ​വ്ര​വാ​ദി​ക​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ പോ​ലീ​സ് തീ​വ്ര​വാ​ദി​ക​ളെ പി​ടി​കൂ​ടി. ബ​ൽ​റാം ജി​ൻ​വാ​ല, അ​ർ​ബാ​സ് ഖാ​ൻ എ​ന്നീ യു​വാ​ക്ക​ളാ​യി​രു​ന്നു ഈ ​തീ​വ്ര​വാ​ദി​ക​ൾ. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ പോ​ലീ​സ് പോ​ലും ച​മ്മി.

ഋ​തി​ക് റോ​ഷ​നും ടൈ​ഗ​ർ ഷ്റോ​ഫും അ​ഭി​ന​യി​ക്കു​ന്ന ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ലെ എ​ക്സ്ട്രാ​ക​ളാ​യി​രു​ന്നു ഇ​വ​ർ. വാ​സൈ​യി​ൽ ഷൂ​ട്ടിം​ഗ് ന​ട​ക്ക​വെ ഇ​വ​ർ സി​ഗ​ര​റ്റ് വ​ലി​ക്കാ​ൻ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് തീ​വ്ര​വാ​ദി​ക​ളാ​യി മാ​റി​യ​ത്.

വി​ഷ​യ​മാ​യ​തോ​ടെ ഇ​വ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മ​റ്റു രേ​ഖ​ക​ളും നി​ർ​മാ​ണ ക​ന്പ​നി പോ​ലീ​സി​ൽ സ​മ​ർ​പ്പി​ച്ചു. എ​ന്നി​രു​ന്നാ​ലും ഇ​വ​ർ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. സ​മാ​ധാ​നം ത​ട​സ​പ്പെ​ടു​ത്തി, ഭീ​തി സൃ​ഷ്ടി​ച്ചു എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​ർ​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

സി​ദ്ധാ​ർ​ഥ് ആ​ന​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ലാ​ണ് ഋ​തി​ക് റോ​ഷ​നും ടൈ​ഗ​ർ ഷ്റോ​ഫും ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കു​ന്ന​ത്. വാ​ണി ക​പൂ​റും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. സം​ഭ​വം മും​ബൈ പോ​ലീ​സ് ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച​തോ​ടെ ട്രോ​ളു​ക​ളു​ടെ പെ​രു​മ​ഴ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.