മരങ്ങളിൽ പാവകൾ; ഭീതി പരത്തുന്ന ചിത്രത്തിനു പിന്നിൽ ആരാണ്?
Tuesday, February 16, 2021 9:14 PM IST
മ​ര​ങ്ങ​ളി​ല്‍ പാ​വ​ക​ളെ ചേ​ര്‍​ത്ത് കെ​ട്ടി​യി​രി​ക്കു​ന്നു! ഏ​തെ​ങ്കി​ലും ക്രൈം ​സി​നി​മ​യു​ടെ തു​ട​ക്ക​മാ​ണി​തെ​ന്ന് തോ​ന്നു​ന്നു​ണ്ടോ? എ​ന്നാ​ല്‍ അ​ങ്ങ​നെ​യ​ല്ല. ഹെ​ഡ്നെ​സ്‌​ഫോ​ര്‍​ഡി​ന​ടു​ത്തു​ള്ള കാ​നോ​ക്ക് ചേ​സി​ലെ സ്റ്റാ​ഫോ​ര്‍​ഡ്ഷ​യ​ര്‍ വ​ന​ത്തി​ന​ടുത്തു​കൂ​ടെ ന​ട​ക്കു​ക​യാ​യി​രു​ന്നു ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യാ​യ അ​റു​പ​ത്തേ​ഴു​കാ​രി. പെ​ട്ടെ​ന്നാ​ണ് അ​വ​ര്‍ ആ ​ദൃ​ശ്യം കാ​ണു​ന്ന​ത്. നി​ര​വ​ധി പാ​വ​ക​ളെ മ​ര​ങ്ങ​ളോ​ട് ചേ​ര്‍​ത്ത് ബ​ന്ധി​ച്ചി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ മാ​സം 28നാ​യി​രു​ന്നു സം​ഭ​വം.

ഇ​ത്ര​യും പാ​വ​ക​ള്‍ എ​ങ്ങ​നെ​യാ​ണ് ഇ​വി​ടെ വ​ന്ന​തെ​ന്നോ മ​ര​ത്തി​ല്‍ കെ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​തി​ന്‍റെ പി​ന്നി​ലെ ര​ഹ​സ്യ​മോ ഇ​തു​വ​രെ ക​ണ്ടു​പി​ടി​ച്ചി​ട്ടി​ല്ല. പാ​വ​ക​ളെ ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് 1924 വ​രെ ഒ​രു ആ​ശു​പ​ത്രി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. ആ​ശു​പ​ത്രി​യു​മാ​യി പാ​വ​ക​ളെ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ബ​ന്ധ​മു​ണ്ടാ​കു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ. ബ്രി​ന്‍​ഡ്‌​ലി വി​ല്ലേ​ജ് എ​ന്ന അ​റി​യ​പ്പെ​ട്ടി​രു​ന്ന ആ ​സ്ഥ​ല​ത്ത് സ്‌​കൂ​ളും പ​ള്ളി​യു​മൊ​ക്കെ​യു​ണ്ടാ​യി​രു​ന്നു. 1960 ഓ​ടെ സ്‌​കൂ​ള്‍ അ​ട​ച്ചു​പൂ​ട്ടി. വൈ​കാ​തെ ആ ​ഗ്രാ​മ​ത്തി​ലെ ആ​ളു​ക​ള്‍ മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് പോ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.