ക​ളി ചി​രി​യു​മാ​യി റെ​യി​ല്‍​വേ ട്രാ​ക്കി​ൽ; കു​ടും​ബം മ​ര​ണ​ത്തി​ല്‍ നി​ന്നും ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്
Thursday, February 27, 2020 4:15 PM IST
റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ ക​യ​റി നി​ന്ന് ചി​ത്ര​മെ​ടു​ക്കു​ക​യാ​യി​രു​ന്ന കു​ടും​ബം അ​പ​ക​ട​ത്തി​ല്‍ നി​ന്നും ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്. പെ​ന്‍​സി​ല്‍​വാ​നി​യ​യി​ലെ ഫ്രാ​ങ്ക്‌​ളി​ന്‍ കൗ​ണ്ടി​യി​ലാ​ണ് സം​ഭ​വം.

ഒ​രു കു​ടും​ബ​ത്തി​ലെ ഏ​ഴ് പേ​രാ​ണ് റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ കൂ​ടി ഓ​ടി​ക്ക​ളി​ക്കു​ക​യും ചി​ത്ര​മെ​ടു​ക്കു​ക​യും ചെ​യ്ത​ത്. പെ​ട്ട​ന്ന് ട്രെ​യി​ന്‍ വ​രു​ന്ന​ത് ക​ണ്ട ഇ​വ​ര്‍ ഭ​യ​ച​കി​ത​രാ​യി ത​ല​ങ്ങും വി​ല​ങ്ങും ഓ​ടു​ക​യാ​യി​രു​ന്നു. കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രു​കു​ട്ടി ട്രാ​ക്കി​ല്‍ നി​ന്നും ര​ക്ഷ​പെ​ടാ​ന്‍ പാ​ടു​പെ​ട്ട​പ്പോ​ള്‍ മു​തി​ര്‍​ന്ന ഒ​രാ​ളാ​ണ് കു​ട്ടി​യെ എ​ടു​ത്തു​കൊ​ണ്ട് ഓ​ടി​യ​ത്.

ത​ല​നാ​രി​ഴ​യ്ക്കാ​ണ് ഇ​വ​രെ​ല്ലാം വ​ലി​യ അ​പ​ക​ട​ത്തി​ല്‍ നി​ന്നും ര​ക്ഷ​പെ​ട്ട​ത്. ഇ​വി​ടെ സ്ഥാ​പി​ച്ച കാ​മ​റ​യി​ല്‍ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​ണ്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ആ​രും ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ള്‍ ചെ​യ്യ​രു​തെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.