അ​ത് യെ​തി​യ​ല്ല, വെ​റും ക​ര​ടി; സൈ​ന്യ​ത്തി​ന്‍റെ അ​വ​കാ​ശ​വാ​ദം ത​ള്ളി നേ​പ്പാ​ൾ
Thursday, May 2, 2019 2:24 PM IST
ഹി​മാ​ല​യ​ൻ മ​ല​നി​ര​ക​ളി​ലെ സാ​ങ്ക​ൽ​പ്പി​ക ഭീ​മ​ൻ ഹി​മ​ക്ക​ര​ടി യെ​തി​യു​ടെ പാ​ദ​മു​ദ്ര​ക​ൾ ക​ണ്ടെ​ത്തി​യെ​ന്ന ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ അ​വ​കാ​ശ​വാ​ദം ത​ള്ളി നേ​പ്പാ​ൾ. ഇ​ന്ത്യ​ൻ പ​ർ​വ​താ​രോ​ഹ​ക​ർ ക​ണ്ടെ​ത്തി​യ​ത് യെ​തി​യു​ടെ കാ​ൽ​പ്പാ​ടു​ക​ള​ല്ല, ഹി​മ​ക്ക​ര​ടി​യു​ടെ കാ​ൽ​പ്പാ​ടു​ക​ളാ​ണെ​ന്ന് നേ​പ്പാ​ൾ ക​ര​സേ​ന വ​ക്താ​വ് ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ ബി​ഗ്യാ​ൻ ദേ​വ് പാ​ണ്ഡെ പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ അ​വ​കാ​ശ​വാ​ദം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചെ​ന്നും ക​ണ്ടെ​ത്തി​യ​ത് ക​ര​ടി​യു​ടെ കാ​ൽ​പ്പാ​ടു​ക​ളാ​ണെ​ന്ന് നാ​ട്ടു​കാ​ർ സ്ഥി​രീ​ക​രി​ച്ചെ​ന്നും പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ര​ടി​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച യെ​തി​യു​ടേ​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി മ​ഞ്ഞി​ലെ കാ​ൽ​പ്പാ​ടു​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ സൈ​ന്യം ഒൗ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടി​ൽ​നി​ന്നു ട്വീ​റ്റ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​തി​ന്‍റെ തെ​ളി​വു​ക​ളൊ​ന്നും പു​റ​ത്തു​വി​ടാ​ൻ സൈ​ന്യ​ത്തി​നു ക​ഴി​ഞ്ഞി​ല്ല.

നേ​പ്പാ​ളി​ലെ മ​ക്കാ​ലു ബേ​സ് ക്യാ​ന്പി​നു സ​മീ​പ​ത്തു​നി​ന്ന് മൗ​ണ്ട​നീ​യ​റിം​ഗ് എ​ക്പെ​ഡീ​ഷ​ൻ സം​ഘം ക​ണ്ടെ​ത്തി​യ​ത് എ​ന്ന പേ​രി​ലാ​ണ് കാ​ൽ​പ്പാ​ടു​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. ഇ​തി​ന് 32 ഇ​ഞ്ച് നീ​ള​വും 15 ഇ​ഞ്ച് വീ​തി​യു​മാ​ണ് കാ​ൽ​പ്പാ​ടി​ന്‍റെ അ​ള​വ്. ദു​രൂ​ഹ​മാ​യ ഈ ​കാ​ൽ​പ്പാ​ടു​ക​ൾ യെ​തി​യു​ടേ​താ​ണെ​ന്ന് സൈ​ന്യം അ​വ​കാ​ശ​പ്പെ​ടു​ന്നു.

മ​ക്കാ​ലു ബാ​രു​ണ്‍ ദേ​ശീ​യോ​ദ്യാ​ന​ത്തി​നു സ​മീ​പ​വും ഒ​രി​ക്ക​ൽ ഇ​തി​നെ ക​ണ്ട​താ​യി സൈ​ന്യ​ത്തി​ന്‍റെ ട്വീ​റ്റി​ൽ പ​റ​യു​ന്നു. സൈ​ന്യം പു​റ​ത്തു​വി​ട്ട ചി​ത്ര​ങ്ങ​ളി​ൽ ഒ​രു കാ​ൽ​പ്പാ​ടി​ന്‍റെ ദൃ​ശ്യം മാ​ത്ര​മാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.