കൊ​ച്ചു​കു​ട്ടി​യു​മാ​യി "ഏ​റ്റു​മു​ട്ടു​ന്ന’ മു​ഹ​മ്മ​ദ് അ​ലി; വ​ലി​യ മ​നു​ഷ്യ​നെ​ന്ന് സോ​ഷ്യ​ല്‍ മീ​ഡി​യ
Thursday, December 8, 2022 3:03 PM IST
ലോ​കം മു​ഴു​വ​ന്‍ ആ​രാ​ധ​ക​രു​ള്ള ഒ​രു മ​നു​ഷ്യ​നാ​ണ​ല്ലൊ മു​ഹ​മ്മ​ദ​ലി എ​ന്ന ബോ​ക്സിം​ഗ് താ​രം. ഒ​രു കാ​ല​ത്ത് എ​തി​രാ​ളി​ക​ളു​ടെ പേ​ടി സ്വ​പ്ന​മാ​യി​രു​ന്നു അ​ദ്ദേ​ഹം. ബോ​ക്സിം​ഗി​ലെ മു​ടി​ചൂ​ടാ​മ​ന്ന​നാ​യി​രു​ന്ന അ​ദ്ദേ​ഹം 2016ലാ​ണ് മ​രി​ച്ച​ത്.

ഇ​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ഴ​യൊ​രു ര​സ​ക​ര​മാ​യ വീ​ഡി​യോ ആ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. മി​നി നാ​യ​ര്‍ എ​ന്ന ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ല്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ ഒ​രു​കു​ട്ടി​യു​മാ​യി ഇ​ടി​ക്കൂ​ട്ടി​ല്‍ ക​ളി​ക്കു​ന്ന മു​ഹ​മ്മ​ദ് അ​ലി​യെ കാ​ണാം.

ദൃ​ശ്യ​ങ്ങ​ളി​ല്‍ കൈ​യി​ല്‍ ബോ​ക്സിം​ഗ് ഗ്ലൗ​സി​ട്ട് നി​ല്‍​ക്കു​ന്ന ഒ​രു​കു​ട്ടി മു​ഹ​മ്മ​ദ് അ​ലി​യെ ഇ​ടി​ക്കു​ക​യാ​ണ്. ഇ​ടി കൊ​ള്ളു​മ്പോ​ള്‍ എ​തി​രാ​ളി​യാ​യി അ​ഭി​ന​യി​ക്കു​ന്ന അ​ദ്ദേ​ഹം ഒ​ടു​വി​ല്‍ താ​ഴെ വീ​ഴു​ന്നു​ണ്ട്. വീ​ഡി​യോ​യി​ല്‍ കു​ട്ടി അ​ദ്ദേ​ഹ​ത്തെ തോ​ല്‍​പി​ക്കു​ന്ന​താ​യി കാ​ണി​ക്കു​ക​യാ​ണ്. റ​ഫ​റി​യാ​യ ഒ​രാ​ള്‍ കു​ട്ടി ജ​യി​ച്ചെ​ന്ന് കൈ​യു​യ​ര്‍​ത്തി കാ​ട്ടു​ന്നു.

ഏ​താ​യാ​ലും മു​ഹ​മ്മ​ദ് അ​ലി​ക്ക് ഒ​രു​മ്മ കൊ​ടു​ത്തി​ട്ടാ​ണ് കു​ട്ടി പി​ന്‍​മാ​റു​ന്ന​ത് നെ​റ്റി​സ​ന്‍റെ ഹൃ​ദ​യം തൊ​ട്ട ഈ ​വീ​ഡി​യോ​യ്ക്ക് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ക്കു​ന്നു​ണ്ട്. "വെ​റു​തെ​യ​ല്ല ഇ​ദ്ദേ​ഹ​ത്തെ മ​ഹാ​ന്‍ എ​ന്നു പ​റ​യു​ന്ന​ത്' എ​ന്നാ​ണൊ​രു ക​മ​ന്‍റ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.