കല്യാണപ്പെണ്ണിനൊപ്പം നൃത്തംവയ്ക്കുന്ന നായ; വെെറല്‍ വീഡിയോ കാണാം
Thursday, October 6, 2022 4:24 PM IST
നായകള്‍ മനുഷ്യരുമായി വളരെ ഇണക്കമുള്ളവരാണല്ലൊ. അവര്‍ തങ്ങളുടെ യജമാനനോട് കാട്ടുന്ന സ്നേഹവും അടുപ്പവും പ്രസിദ്ധമാണ്.

നായകളുമായി ബന്ധപ്പെട്ട ഒത്തിരി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ടല്ലൊ. അത്തരത്തിലൊരു വീഡിയോ ആണ് അനിമേല്‍സ് വൈ ബിച്ചിടോസ് എന്ന ട്വിറ്റര്‍ പേജില്‍ വന്നിരിക്കുന്നത്.

വീഡിയോയില്‍ വിവാഹ വസ്ത്രങ്ങളണിഞ്ഞ യുവതിക്കൊപ്പം നൃത്തംവയ്ക്കുന്ന നായയെ കാണാനാകും. വധുവിനൊപ്പം വേറിട്ട ചുവടുകള്‍ വച്ചും അവരുടെ കൈകളിലൂടെ ചാടിയുമൊക്കെ നായ കാഴ്ചക്കാരുടെ മനം കവരുകയാണ്.

ഏതായാലും വിവാഹദിനത്തില്‍ വധുവിനൊപ്പം നൃത്തം ചെയ്യുന്ന നായയെ നെറ്റിസണ്‍ ലോകവും ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി രസകരമായ അഭിപ്രായങ്ങളാണ് ഈ നൃത്തതിന് ലഭിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.