ചാ​ന​ൽ ച​ർ​ച്ച​ക്കി​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് രാ​ഷ്ട്രീ​യ​നേ​താ​വി​ന്‍റെ മ​ർ​ദ്ദ​നം
Wednesday, June 26, 2019 10:56 AM IST
ചാ​ന​ൽ ച​ർ​ച്ച​യ്ക്കി​ടെ രാ​ഷ്ട്രീ​യ നേ​താ​വ് മാധ്യമപ്രവർത്തകനെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. പാ​ക്കി​സ്ഥാ​നി​ലാ​ണ് സം​ഭ​വം. തെ​ഹ്രീ​ക്ക് ഇ ​ഇ​ൻ​സാ​ഫ് പാ​ർ​ട്ടി നേ​താ​വാ​യ മ​സ്റൂ​ർ അ​ലി സി​യാ​ലാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നായ ഇം​തി​യാ​സ് ഖാ​ൻ ഫ​റാ​നെ വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ മ​ർ​ദ്ദി​ച്ച​ത്.

ക​റാ​ച്ചി പ്ര​സ്ക്ല​ബി​ന്‍റെ പ്ര​സി​ഡ​ന്‍റാ​ണ് ഇം​തി​യാ​സ്. സി​യാ​ൽ, ഇം​തി​യാ​സി​നെ ത​ള്ളി​യി​ടു​ക​യും മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്തു. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​വാ​നെ​ത്തി​യ അ​തി​ഥി​ക​ളും ചാ​ന​ൽ പ്ര​വ​ർ​ത്ത​ക​രു​മാ​ണ് ഇ​രു​വ​രെ​യും പി​ടി​ച്ചു മാ​റ്റി​യ​ത്.

ഈ ​ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് സി​യാ​ലി​നെ​തി​രെ വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ന്നു. സി​യാ​ലി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് ഭൂ​രി​ഭാ​ഗ​മാ​ളു​ക​ളു​ടെ​യും ആ​വ​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.