യാ​ത്ര​ക്കാ​രു​ടെ മു​ക്കി​ലും ചെ​വി​യി​ലും ര​ക്തം; മും​ബൈ​യി​ൽ വി​മാ​നം തി​രി​ച്ചി​റ​ക്കി
Thursday, September 20, 2018 1:16 PM IST
ജെ​റ്റ് എ​യ​ർ​വെ​യ്സ് വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രു​ടെ മു​ക്കി​ൽ​നി​ന്നും ചെ​വി​യി​ൽ​നി​ന്നും ര​ക്തം വ​ന്ന​തിനെ തുടർന്നു വി​മാ​നം തി​രി​ച്ചി​റ​ക്കി. 166 യാ​ത്ര​ക്കാ​രു​മാ​യി മും​ബൈ​യി​ൽ​നി​ന്നും ജ​യ്പു​രി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​ന​ത്തി​നു​ള്ളി​ലെ മ​ർ​ദം കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നായിരുന്നു സം​ഭ​വം. മ​ർ​ദം നി​യ​ന്ത്രി​ക്കു​ന്ന സം​വി​ധാ​നം പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ കാ​ബി​ൻ ക്രൂ ​മ​റ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് മ​ർ​ദ​ത്തി​ൽ വ്യ​ത്യാ​സം വ​ന്ന​ത്. മും​ബൈ​യി​ൽ നി​ന്ന് പ​റ​ന്നു​യ​രു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

വ്യാ​ഴാ​ഴ്ച രാ​വി​ലെ മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്ന 9 ഡ​ബ്ലു 697 വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം. മ​ർ​ദം താ​ണ​തി​നെ​ത്തു​ട​ർ​ന്ന് ഓ​ക്സി​ജ​ൻ മാ​സ്ക്കു​ക​ൾ പു​റ​ത്തു​വ​രി​ക​യും ചെ​യ്തു. ഇ​തോ​ടെ യാ​ത്ര​ക്കാ​ർ പ​രി​ഭ്രാ​ന്ത​രാ​യി. 30 പേ​രു​ടെ മൂ​ക്കി​ലൂ​ടെ​യും ചെ​വി​യി​ലൂ​ടെ​യും ര​ക്തം വ​ന്നു. നി​ര​വ​ധി​പ്പേ​ർ​ക്ക് ത​ല​വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ട്ടു.

വി​മാ​നം സു​ര​ക്ഷി​ത​മാ​യി തി​രി​ച്ചി​റ​ക്കി​യെ​ന്നും യാ​ത്ര​ക്കാ​ർ​ക്ക് ചി​കി​ത്സ ന​ൽ​കി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൃ​ത്യ​വി​ലോ​പം കാ​ട്ടി​യ ജീ​വ​ന​ക്കാ​രെ സ​സ്പെ​ൻ​ഡു ചെ​യ്ത​താ​യും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.