ഭ​ക്ഷ​ണ​ത്തി​ൽ തു​പ്പി​യ ഡെ​ലി​വ​റി ബോ​യി​ക്ക് 18 വ​ർ​ഷ​ത്തെ ത​ട​വ് ശി​ക്ഷ
Friday, January 24, 2020 1:03 PM IST
ഭ​ക്ഷ​ണ​ത്തി​ൽ തു​പ്പി​യ ഡെ​ലി​വ​റി ബോ​യി​ക്ക് 18 വ​ർ​ഷ​ത്തെ ത​ട​വ് ശി​ക്ഷ. തു​ർ​ക്കി​യി​ലെ എ​സ്കി​സെ​ബി​റി​ൽ 2017ൽ ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഇ​പ്പോ​ഴാ​ണ് കോ​ട​തി വി​ധി വ​രു​ന്ന​ത്. ബു​റാ​ക് എ​ന്നാ​ണ് ഡെ​ലി​വ​റി ബോ​യി​യു​ടെ പേ​ര്. ത​ട​വ് ശി​ക്ഷ കൂ​ടാ​തെ 600 യൂ​റോ ഇ​യാ​ൾ പി​ഴ ന​ൽ​ക​ണം.

ഉ​പ​ഭോ​ക്താ​വ് പി​സ​യാ​ണ് ഓ​ർ​ഡ​ർ ചെ​യ്ത​ത്. ഇ​യാ​ൾ താ​മ​സി​ക്കു​ന്ന അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ എ​ത്തി​യ ഡെ​ലി​വ​റി ബോ​യി പി​സ​യി​ൽ തു​പ്പി​യ​തി​ന് ശേ​ഷം ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി​യി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.

സം​ഭ​വം പു​റ​ത്താ​യ​തോ​ടെ ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്ട്ര​ർ ചെ​യ്തു. ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​യാ​ൾ ഭ​ക്ഷ​ണ​ത്തി​ൽ തു​പ്പാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.