ആ ​​ജീ​​വ​​ന് ഇന്ന് ര​​ഞ്ജി​​ത് ഈ​​ശ്വ​​ര​​തു​​ല്യ​ൻ..; ആംബുലൻസിനു വഴിയൊരുക്കി ഓടിയ പോലീസ് ഉദ്യോഗസ്ഥന് നാടിന്‍റെ ബിഗ് സല്യൂട്ട്
ന​​ഗ​​ര​​ത്തി​​ലെ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കി​​ൽ അ​​ക​​പ്പെ​​ട്ടു പോ​​യ രോ​​ഗി​​യു​​മാ​​യി എ​​ത്തി​​യ ആം​​ബു​​ല​​ൻ​​സി​​ന് മു​​ന്നി​​ലു​​ള്ള വാ​​ഹ​​ന​​ങ്ങ​​ൾ മാ​​റ്റി വ​​ഴി​​യൊ​​രു​​ക്കി​​യ പോ​​ലീ​​സു​​കാ​​ര​​ന് അ​​ഭി​​ന​​ന്ദന പ്ര​​വാ​​ഹം. കോ​​ട്ട​​യം എ​​ആ​​ർ ക്യാ​​ന്പി​​ലെ സി​​വി​​ൽ പോ​​ലീ​​സ് ഓ​​ഫീ​​സ​​റും ഏ​​റ്റു​​മാ​​നൂ​​ർ ക​​ണ്‍​ട്രോ​​ൾ റൂ​​മി​​ലെ പോ​​ലീ​​സു​​കാ​​ര​​നു​​മാ​​യ ര​​ഞ്ജി​​ത്കു​​മാ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ വാ​​ഹ​​ന​​ത്തി​​ര​​ക്കി​​ലൂ​​ടെ ഓ​​ടി വ​​ഴി​​യൊ​​രു​​ക്കു​​ന്ന വീ​​ഡി​​യോ​​യാ​​ണ് സോ​​ഷ്യ​​ൽ മീ​​ഡി​​യയി​​ലൂ​​ടെ വൈ​​റ​​ലാ​​യി​​രി​​ക്കു​​ന്ന​​ത്.

ക​​ഴി​​ഞ്ഞ 26ന് ​​വൈ​​കു​​ന്നേ​​രം 5.30-നാ​​ണു ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ലു​​ള്ള രോ​​ഗി​​യു​​മാ​​യി അ​​ലാ​​റം-മു​​ഴ​​ക്കി ആം​​ബു​​ല​​ൻ​​സ് എം​​സി റോ​​ഡി​​ലു​​ടെ പു​​ളി​​മൂ​​ട് ജം​​ഗ്ഷ​​നി​​ൽ എ​​ത്തു​​ന്ന​​ത്. ഈ ​​സ​​മ​​യം ഇ​​വി​​ടെ ഡ്യൂ​​ട്ടി​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന ര​​ഞ്ജി​​ത്കു​​മാ​​ർ മ​​റ്റൊ​​ന്നും നോ​​ക്കാ​​തെ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കി​​ൽ കി​​ട​​ന്ന മ​​റ്റു വാ​​ഹ​​ന​​ങ്ങ​​ൾ ഇ​​രു​​വ​​ശ​​ങ്ങ​​ളി​​ലേ​​ക്കും മാ​​റ്റാ​​ൻ നി​​ർ​​ദേ​​ശം ന​​ല്കി ആം​​ബു​​ല​​ൻ​​സി​​നു ക​​ട​​ന്നു പോ​​കാ​​ൻ വ​​ഴി​​യൊ​​രു​​ക്കു​​ക​​യാ​​യി​​രു​​ന്നു.

എം​​സി റോ​​ഡി​​ൽ ബി​​എ​​സ്എ​​ൻ​​എ​​ൽ ഓ​​ഫീ​​സ് മു​​ത​​ൽ പു​​ളി​​മൂ​​ട് ജം​​ഗ്ഷ​​നി​​ലൂ​​ടെ തി​​രു​​ന​​ക്ക​​ര മൈ​​താ​​നം വ​​രെ​​യു​​ള്ള ഭാ​​ഗ​​ത്ത് റോ​​ഡി​​ലു​​ണ്ടാ​​യി​​രു​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ ഇ​​രു​​വ​​ശ​​ത്തേ​​ക്കും മാ​​റ്റി​​യാ​​ണ് ആം​​ബു​​ല​​ൻ​​സ് ക​​ട​​ത്തി​​വി​​ട്ട​​ത്. ആം​​ബു​​ല​​ൻ​​സ് ക​​ട​​ത്തി​​വി​​ടു​​ന്ന ദൃ​​ശ്യം യാ​​ത്ര​​ക്കാ​​രി​​ൽ ആ​​രോ മൊ​​ബൈ​​ലി​​ൽ പ​​ക​​ർ​​ത്തി സോ​​ഷ്യ​​ൽ മീ​​ഡി​​യാ​​യി​​ലു​​ടെ പ്ര​​ച​​രി​​പ്പി​​ച്ച​​തോ​​ടെ​​യാ​​ണ് സം​​ഭ​​വം വൈ​​റ​​ലാ​​യ​​ത്.

ഇ​​തോ​​ടെ വി​​വി​​ധ കോ​​ണു​​ക​​ളി​​ൽ നി​​ന്നും ര​​ഞ്ജി​​ത്കു​​മാ​​റി​​നു അ​​ഭി​​ന​​ന്ദ​​ന​​പ്ര​​വാ​​ഹ​​മാ​​ണ്. വൈ​​ക്കം കു​​ല​​ശേ​​ഖ​​ര​​മം​​ഗ​​ലം ഭാ​​നു​​നി​​വാ​​സി​​ൽ രാ​​ധാ​​കൃ​​ഷ്ണ​​ൻ-ര​​ത്ന​​മ്മ ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​ണ് ര​​ഞ്ജി​​ത്. ഭാ​​ര്യ: കെ.​​ആ​​ർ. ശ്രീ​​ദേ​​വി വൈ​​ക്കം ആ​​ശ്ര​​മം സ്കൂ​​ളി​​ലെ അ​​ധ്യാ​​പി​​ക​​യാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.