പഞ്ചാബിലെ ഡ്രൈവറില്ലാ സോളാർ ബസ്; വില വെറും ആറുലക്ഷം രൂപ
Sunday, January 6, 2019 10:07 AM IST
ഒ​രു കാ​റി​നു​ത​ന്നെ ഈ ​വി​ല വ​രു​ന്പോ​ൾ എ​ങ്ങ​നെ ഒ​രു ബ​സ് ല​ഭി​ക്കും! ഇ​തി​ന് ഉ​ത്ത​രം പ​റ​യു​ന്ന​ത് പ​ഞ്ചാ​ബി​ലെ ല​വ്‌​ലി പ്ര​ഫ​ഷ​ണ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. ഇ​വ​രാ​ണ് സൗ​രോ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന, ഡ്രൈ​വ​ർ ഇ​ല്ലാ​ത്ത സ്മാ​ർ​ട്ട് ബ​സ് വി​ക​സി​പ്പി​ച്ച​ത്. പ​ഞ്ചാ​ബി​ൽ ന​ട​ന്നു​വ​രു​ന്ന 106-ാമ​ത് ഇ​ന്ത്യ​ൻ സ​യ​ൻ​സ് കോ​ൺ​ഗ്ര​സി​ലാ​ണ് ഈ ​വാ​ഹ​നം പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

മ​ലിനീ​ക​ര​ണ​മി​ല്ലാ​ത്ത ഈ ​വാ​ഹ​ന​ത്തി​ന് ആ​റു ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ് വി​ല വ​രു​ന്ന​ത്. സൗ​രോ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ല​ക്‌​ട്രി​ക് മോ​ട്ടോ​ർ ആ​ണ് വാ​ഹ​ന​ത്തി​ന്‍റെ ക​രു​ത്ത്. 12 മാ​സ​ത്തെ പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​യ ഈ ​ബ​സി​ന്‍റെ പ​ര​മാ​വ​ധി വേ​ഗം മ​ണി​ക്കൂ​റി​ൽ 30 കി​ലോ​മീ​റ്റ​റാണ്. ഒ​രു ത​വ​ണ ചാ​ർ​ജ് ചെ​യ്താ​ൽ 10 മു​ത​ൽ 30 പേ​ർ​ക്കു​ വ​രെ 70 കി​ലോ​മീ​റ്റ​ർ ദൂ​രം യാ​ത്ര ചെ​യ്യാ​നാ​കു​മെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്നു.

കൂ​ടാ​തെ യാ​ത്ര​യ്ക്ക് ജി​പി​എ​സ്, ബ്ലൂ​ടൂ​ത്ത് എ​ന്നി​വ ബ​സ് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. 10 മീ​റ്റ​ർ ചു​റ്റ​ള​വി​ൽ​ നി​ന്ന് ബ​സ് നി​യ​ന്ത്രി​ക്കാ​നു​മാ​കും. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന ഈ ​ബ​സ് ഈ ​വ​ർ​ഷം അ​വ​സാ​നം വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​വീ​സ് തു​ട​ങ്ങു​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.