സൗ​ദി പെൺകുട്ടി "പു​തി​യ വീ​ട്ടി​ലെ​ത്തി'; സ്നേ​ഹ​ത്തി​ന്‍റെ പൂ​ച്ചെ​ണ്ടു​മാ​യി കാ​​നഡ
Sunday, January 13, 2019 9:36 AM IST
"ഇ​ത് റാ​ഹ​ഫ് അ​ൽ​ഖു​നൂ​ൻ, ധീ​ര​യാ​യ പു​തി​യ ക​നേ​ഡി​യ​ൻ"-​ടോ​റ​ന്‍റോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്നി​റ​ങ്ങി​യ സൗ​ദി പെ​ൺ​കു​ട്ടി​യെ ആ​ശ്ലേ​ഷി​ച്ച് കൊ​ണ്ടു കാ​ന​ഡ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ക്രി​സ്റ്റി​യ ഫ്രീ​ലാ​ൻ​ഡ് പ​റ​ഞ്ഞു. അ​ഭ​യം തേ​ടി​യെ​ത്തി​യ റാ​ഹ​ഫി​നെ സ്നേ​ഹ​ത്തി​ന്‍റെ പൂ​ച്ചെ​ണ്ടു​മാ​യാ​ണ് കാനഡ​മ​ന്ത്രി സ്വീ​ക​രി​ച്ച​ത്. ബാ​ങ്കോ​ക്കി​ൽ നി​ന്നു​ള്ള ദീ​ർ​ഘ​ദൂ​ര​യാ​ത്ര​യു​ടെ ക്ഷീ​ണ​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കാ​ൻ റാ​ഹ​ഫ് ത‍​യാ​റാ​യി​ല്ല.

സൗ​ദി​യി​ൽ നി​ന്ന് വീ​ട്ടി​ലെ ഉ​പ​ദ്ര​വം സ​ഹി​ക്കാ​തെ​യാ​ണ് പ​തി​നെ​ട്ടു​കാ​രി റ​ഹാ​ഫ് ബാ​ങ്കോ​ക്കി​ലേ​ക്ക് ഒ​ളി​ച്ചോ​ടി​യ​ത്. ശ​നി​യാ​ഴ്ച ബാ​ങ്കോ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ ​റ​ഹാ​ഫി​നെ താ​യ് പോ​ലീ​സ് ത​ട​ഞ്ഞ് പാ​സ്പോ​ർ​ട്ട് പി​ടി​ച്ചെ​ടു​ത്ത​ശേ​ഷം ഹോ​ട്ട​ൽ​മു​റി​യി​ലാ​ക്കി. യു​വ​തി ഇ​വി​ടെ​യി​രു​ന്ന് ത​ന്‍റെ അ​വ​സ്ഥ ട്വി​റ്റ​റി​ലൂ​ടെ ലോ​ക​ത്തെ അ​റി​യി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്.



ഇ​തോ​ടെ ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് സം​ഭ​വം കൈ​കാ​ര്യം ചെ​യ്യു​ക​യാ​യി​രു​ന്നു. യു​വ​തി​ക്ക് യു​എ​ൻ അ​ഭ​യാ​ർ​ഥി പ​ദ​വി ന​ല്കി. ഇ​തോ​ടെ കാ​ന​ഡ​യും ഓ​സ്ട്രേ​ലി​യ​യും അ​ഭ​യം വാ​ഗ്ദാ​നം ചെ​യ്യു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ കാ​ന​ഡ​യി​ൽ അ​ഭ​യം തേ​ടാ​നു​ള്ള റാ​ഹ​ഫി​ന്‍റെ തീ​രു​മാ​നം വ്യ​ക്തി​പ​ര​മാ​ണെ​ന്ന് ഫ്രീ​ലാ​ൻ​ഡ് പ​റ​ഞ്ഞു.




റ​ഹാ​ഫി​ന് വ​ള​രെ​യ​ധി​കം വ​ധ​ഭീ​ഷ​ണി​യു​ള്ള​താ​യി ഇ​വ​രോ​ട് അ​ടു​പ്പ​മു​ള്ള ഓ​സ്ട്രേ​ലി​യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക സോ​ഫി മ​ക്‌​നീ​ൽ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തു​മൂ​ലം റ​ഹാ​ഫ് ട്വി​റ്റ​ർ അ​ക്കൗ​ണ്ട് താ​ത്കാ​ലി​ക​മാ​യി മ​ര​വി പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.