കൗ​തു​കം തീ​ര്‍​ക്കു​ന്ന വെ​ള്ള​മാ​ന്‍; ചി​ത്രം വൈ​റ​ല്‍
Monday, March 13, 2023 3:13 PM IST
ഈ ​പ്ര​കൃ​തി​യി​ല്‍ വൈ​വി​ധ്യ​മാ​ര്‍​ന്ന ജീ​വ​ജാ​ല​ങ്ങ​ളു​ണ്ട​ല്ലൊ. അ​വ​യി​ല്‍ മി​ക്ക​തി​നെ​യും നാം ​ഒ​രി​ക്ക​ല്‍ പോ​ലും ക​ണ്ടി​ട്ടു​കൂ​ടി​യു​ണ്ടാ​കി​ല്ല.

എ​ന്നാ​ല്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ ആ​വി​ര്‍​ഭാ​വ​ത്തോ​ടെ പ​ല വേ​റി​ട്ട ജീ​വി​ക​ളെ​യും ന​മു​ക്ക​റി​യാ​ന്‍ ക​ഴി​യു​ന്നു. അ​ത്ത​ര​ത്തി​ലൊ​രു മൃ​ഗ​ത്തി​ന്‍റെ ചി​ത്ര​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​പ്പോ​ള്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്.

ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ആ​കാ​ശ് ദീ​പ് ബ​ദ​വാ​ന്‍ ത​ന്‍റെ ട്വി​റ്ററി​ല്‍ പ​ങ്കു​വ​ച്ച​താ​ണ് ഈ ​ചി​ത്രം. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ക​ത​ര്‍​നി​യ ഘ​ട്ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ല്‍ നി​ന്നു​ള്ള​താ​ണിത്.

ചി​ത്ര​ത്തി​ല്‍ ഒ​രു സാ​ധാ​ര​ണ മാ​നി​നൊ​പ്പം നി​ല്‍​ക്കു​ന്ന വെ​ളു​ത്ത മാ​നി​നെ കാ​ണാം. പി​ഗ്മെ​ന്‍റേഷ​ന്‍ ഭാ​ഗി​ക​മാ​യോ പൂ​ര്‍​ണ​മാ​യോ ന​ഷ്ട​പ്പെ​ടു​ന്ന​ത് നി​മി​ത്ത​മാ​ണ് ഈ ​മൃ​ഗ​ങ്ങ​ള്‍​ക്ക് ഇ​ത്ത​ര​ത്തി​ല്‍ വെ​ള്ള​നി​റം ഉ​ണ്ടാ​കു​ന്ന​ത്.

ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി മാ​റി. നി​ര​വ​ധി ക​മ​ന്‍റു​ക​ളും ചി​ത്ര​ത്തി​ന് ല​ഭി​ക്കു​ക​യു​ണ്ടാ​യി. "ഈ ​പ്ര​കൃ​തി അ​ത്ഭു​ത​ങ്ങ​ള്‍ നി​റ​ഞ്ഞ​തു​ത​ന്നെ' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.