ഇ​സ്ര​യേ​ലി​ൽ 900 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ ക​ണ്ടെ​ത്തി
Tuesday, December 4, 2018 9:35 AM IST
പു​രാ​ത​ന തീ​ര​ന​ഗ​ര​മാ​യ ഇ​സ്ര​യേ​ലി​ലെ കൈ​സ​ര്യ​യി​ൽ ഏ​ക​ദേ​ശം 900 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള സ്വ​ര്‍​ണ നാ​ണ​യ​ങ്ങ​ൾ പു​രാ​വ​സ്തു ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി. വെ​ങ്ക​ല പാ​ത്ര​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന നി​ല​യി​ലാ​യി​രു​ന്നു ക​ണ്ടെ​ത്തി​യ​ത്. നാ​ണ​യ​ങ്ങ​ൾ എ​ഡി പ​തി​നൊ​ന്നാം നൂ​റ്റാ​ണ്ടി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​കാ​മെ​ന്നാ​ണ് ഗ​വേ​ഷ​ക​രു​ടെ നി​ഗ​മ​നം.

കൈ​സ​ര്യ​യി​ൽ ലോ​ക ഹെ​റി​റ്റേ​ജ് സൈ​റ്റി​ല്‍ ഗ​വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ഴി​ച്ച​പ്പോ​ഴാ​ണ് അ​പൂ​ർ​വ നാ​ണ​യ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. പ്ര​ദേ​ശ​ത്തെ ഒ​രു കി​ണ​റി​നു സ​മീ​പം ര​ണ്ടു ക​ല്ലു​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു വെ​ങ്ക​ല പാ​ത്രം. അ​ക്കാ​ല​ത്ത് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഒ​രു ക​മ്മ​ലും നാ​ണ​യ​ങ്ങ​ൾ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

നേ​ര​ത്തെ​യും ‌മേ​ഖ​ല​യി​ൽ‌ നി​ന്ന് നി​ര​വ​ധി നാ​ണ​യ​ങ്ങ​ളും ആ​ഭ​ര​ണ​ങ്ങ​ളും ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ ജ​റു​സ​ലേ​മി​ലെ ഇ​സ്ര​യേ​ൽ മ്യൂ​സി​യ​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന് വ​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.