മ​ക്ഡൊ​ണാ​ള്‍​ഡ്സി​ല്‍ എ​ട്ട് വ​യ​സു​കാ​ര​നെ എ​ലി ക​ടിക്കുന്നു; വീ​ഡി​യോ
Saturday, March 11, 2023 3:52 PM IST
ഫാ​സ്റ്റ് ഫു​ഡ് റെ​സ്റ്റോ​റ​ന്‍റ് ശൃം​ഖ​ല​യാ​യ മ​ക്ഡൊ​ണാ​ള്‍​ഡ്സ് എ​ല്ലാ​വ​ര്‍​ക്കും അ​റി​യാ​വു​ന്ന​താ​ണ​ല്ലൊ. പ​ല​രും ഇ​വി​ട​ങ്ങ​ളി​ല്‍ മി​ക്ക​പ്പോ​ഴും സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​വ​രു​മാ​യി​രി​ക്കും.

എ​ന്നാ​ല്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ എ​ത്ര വ​ലി​യ ഇ​ട​ങ്ങ​ളാ​യാ​ലും അ​നാ​സ്ഥ സം​ഭ​വി​ച്ചാ​ല്‍ ഉ​ട​ന​ടി അ​ത് എ​ല്ലാ​വ​രും അ​റി​യു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഇ​പ്പോ​ഴി​താ ഇ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വ​മാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്.

തെ​ല​ങ്കാ​ന​യി​ലെ മ​ക്ഡൊ​ണാ​ള്‍​ഡ്സി​ല്‍ മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം എ​ത്തി​യ ഒ​രു എ​ട്ട് വ​യ​സു​കാ​ര​നെ എ​ലി ക​ടി​ക്കു​ക​യു​ണ്ടാ​യി. കു​ട്ടി​യു​ടെ തു​ട​യി​ലാ​യാ​ണ് ഈ ​എ​ലി ക​ടി​ച്ച​ത്. റെ​സ്റ്റോ​റ​ന്‍റില്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള സി​സി​ടി​വി​യി​ല്‍ ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​തി​ഞ്ഞു. ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്രചരിക്കുകയുണ്ടായി.

ദൃ​ശ്യ​ങ്ങ​ളി​ല്‍ ഈ ​എ​ലി ശു​ചി​മു​റി​യി​ല്‍ നി​ന്ന് ഡൈ​നിം​ഗ് ഏ​രി​യ​യി​ലേ​ക്ക് ഓ​ടു​ന്ന​ത് കാ​ണാം. ഏ​താ​യാ​ലും എ​ലി​യു​ടെ ക​ടി​യേ​റ്റ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​യി ടെ​റ്റ​ന​സ് കു​ത്തി​വ​യ്പ്പി​നൊ​പ്പം പേ​വി​ഷ​ബാ​ധ​യ്‌​ക്കെ​തി​രാ​യ കു​ത്തി​വ​യ്പ്പും ന​ല്‍​കി.

കു​ട്ടി​യു​ടെ കു​ടും​ബം മ​ക്ഡൊ​ണാ​ള്‍​ഡ്സി​നെ​തി​രേ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ക​യാ​ണി​പ്പോ​ള്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.