തൊ​ലി​ക്ക​ട്ടി മാ​ത്ര​മ​ല്ല, ക​ലാ​വാ​സ​ന​യു​മു​ണ്ട്! പി​റ​ന്നാ​ളി​ന് അ​തി​മ​നോ​ഹ​ര​മാ​യി കീ​ബോ​ർ​ഡ് വാ​യി​ച്ച് കാ​ണ്ടാ​മൃ​ഗം
Wednesday, May 26, 2021 5:58 PM IST
പാ​ട്ടു പാ​ടി​യും ചൂ​ള​മ​ടി​ച്ചു​മൊ​ക്കെ ആ​ളു​ക​ളു​ടെ ശ്ര​ദ്ധ നേ​ടു​ക​യും പി​ന്നെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ക​യും ചെ​യ്യു​ന്ന നി​ര​വ​ധി പ​ക്ഷി​ക​ളും മൃ​ഗ​ങ്ങ​ളു​മു​ണ്ട്.

അ​മേ​രി​ക്ക​യി​ലെ കൊ​ള​റാ​ഡോ​യി​ലെ ഡെ​ന്‍​വ​റി സി​റ്റി പാ​ര്‍​ക്കി​ലെ ഡെ​ന്‍​വ​റി മൃ​ഗ​ശാ​ല​യി​ല്‍​നി​ന്നു​ള്ള ഒ​രു ദൃ​ശ്യ​മാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്. വ​ള​രെ ആ​സ്വ​ദി​ച്ച് അ​തി​മോ​ന​ഹ​ര​മാ​യി കീ​ബോ​ര്‍​ഡ് വാ​യി​ക്കു​ന്ന ഒ​രു കാ​ണ്ടാ​മൃ​ഗ​മാ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

കാ​ണ്ടാമൃ​ഗ​ങ്ങ​ളെ അ​ത്ര അ​ര​സി​ക​രാ​യി കാ​ണേ​ണ്ട എ​ന്ന ഭാ​വ​ത്തോ​ടെ​യാ​ണ് ഈ ​പ​ന്ത്ര​ണ്ടു വ​യ​സു​കാ​ര​ന്‍ കീ ​ബോ​ര്‍​ഡ് വാ​യി​ക്കു​ന്ന​ത്. ബ​ന്ദു എ​ന്നാ​ണ് ഈ ​ഒ​റ്റ കൊ​മ്പ​ന്‍റെ പേ​ര്. ത​ന്‍റെ പി​റ​ന്നാ​ളി​നാ​ണ് ചു​ണ്ടു കൊ​ണ്ട് ര​സ​ക​ര​മാ​യി ബ​ന്ദു കീ ​ബോ​ര്‍​ഡ് വാ​യി​ക്കു​ന്ന​ത്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ നി​ര​വ​ധി പേ​രാ​ണ് ഷെ​യ​ര്‍ ചെ​യ്യു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.