മോ​ഷ്ടാ​വ് ക​ത്തി കാ​ണി​ച്ച് പ​ണം ക​വ​ർ​ന്നു; എ​ടി​എ​മ്മി​ലെ ബാ​ല​ൻ​സ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ പ​ണം തി​രി​കെ ന​ൽ​കി
Thursday, March 14, 2019 12:13 PM IST
എ​ടി​എം മെ​ഷി​നി​ൽ നി​ന്നും പ​ണ​മെ​ടു​ത്ത യു​വ​തി​യെ ക​ത്തി കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ മോ​ഷ്ടാ​വ് യു​വ​തി​യു​ടെ അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച​തി​നു ശേ​ഷം കൈ​ക്ക​ലാ​ക്കി​യ പ​ണം തി​രി​കെ ന​ൽ​കി. ചൈ​ന​യി​ലെ ഹെ​യു​വാ​ൻ സി​റ്റി​യി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​സി​ബി​സി ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മി​ൽ നി​ന്നു​മാ​ണ് യു​വ​തി പ​ണ​മെ​ടു​ത്ത​ത്.

പി​ന്നാ​ലെ എ​ത്തി​യ മോ​ഷ്ടാ​വ് ക​ത്തി കാ​ണി​ച്ച് യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഇ​വ​രു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന 2,500 യു​വാ​ൻ കൈ​ക്ക​ലാ​ക്കി. മാ​ത്ര​മ​ല്ല ഇ​വ​രോ​ട് അ​ക്കൗ​ണ്ടി​ലെ ബാ​ല​ൻ​സ് പ​ണം കാ​ണി​ക്കു​വാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ അ​ക്കൗ​ണ്ടി​ൽ വേ​റെ പ​ണം ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ഇ​തി​ൽ മ​ന​സ​ലി​ഞ്ഞ മോ​ഷ്ടാ​വ് താ​ൻ ത​ട്ടി​യെ​ടു​ത്ത പ​ണം ഇ​വ​ർ​ക്ക് തി​രി​കെ ന​ൽ​കി​യ​തി​നു ചെ​റു​പു​ഞ്ചി​രി​യോ​ടെ സ്ഥ​ല​ത്തു നി​ന്നും മ​ട​ങ്ങി പോ​യി. ഇ​വി​ടെ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. എ​ന്നാ​ൽ മ​ന​സാ​ക്ഷി​യു​ള്ള മോ​ഷ്ടാ​വ് എ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തെ ഭൂ​രി​ഭാ​ഗ​മാ​ളു​ക​ളും സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.