ചി​ത്രം വ​ര​യ്ക്കാ​ൻ ദു​ബാ​യി​യി​ലെ​ത്തി; റോ​ഷ്ന തി​രി​ച്ചു​പോ​ന്ന​ത് ഗി​ന്ന​സു​മാ​യി
Saturday, July 31, 2021 5:40 PM IST
ത​ത്സ​മ​യ ചി​ത്ര​ര​ച​ന​ക്കാ​യി ദു​ബാ​യി​യി​ലെ​ത്തി ഗി​ന്ന​സ് ലോ​ക​റി​ക്കാ​ർ​ഡു​മാ​യി മ​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ് മു​ക്കം ക​ര​ശ്ശേ​രി സ്വ​ദേ​ശി​നി എം.​റോ​ഷ്ന.

ദു​ബാ​യ് ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ന്‍റെ 25-ാം സീ​സ​ണോ​ട​നു​ബ​ന്ധി​ച്ച് ഗ്ലോ​ബ​ൽ വി​ല്ല​ജ് അ​ധി​കൃ​ത​ർ ഒ​രു​ക്കി​യ 25 അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​ര​ങ്ങ​ൾ എ​ന്ന പ്ര​ഖ്യാ​പി​ത ഇ​ന​ങ്ങ​ളി​ലൊ​ന്ന് ക​ര​സ്ഥ​മാ​ക്കി​യാ​ണ് 19കാ​രി​യാ​യ റോ​ഷ്ന ശ്ര​ദ്ധേ​യ​മാ​യ​ത്.

ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ൾ ഒ​രു​ക്കി​യ പ​വ​ലി​യ​നു​ക​ൾ കാ​ർ​ട്ടൂ​ൺ സ്കെ​ച്ചി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ചാ​യി​രു​ന്നു നേ​ട്ടം. ഒ​രു കൊ​ച്ചു​കു​ട്ടി ന​മ്മു​ടെ ലോ​ക​രാ​ജ്യ​ങ്ങ​ളു​ടെ അ​ത്ഭു​ത​ങ്ങ​ൾ ആ​സ്വ​ദി​ക്കു​ന്ന​താ​ണ് ഈ ​കാ​ർ​ട്ടൂ​ൺ സ്ട്രി​പ്പി​ന്‍റെ ഉ​ള്ള​ട​ക്കം. എ​ല്ലാ രാ​ജ്യ​ക്കാ​രു​ടെ​യും ഒ​ത്തൊ​രു​മി​ച്ചു ഈ 404 ​മീ​റ്റ​ർ കാ​ർ​ട്ടൂ​ൺ അ​വ​സാ​നി​ക്കു​ന്നു.

എം ​ഇ എ​സ് കോ​ള​ജി​ൽ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​ണ് റോ​ഷ്ന. ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ ലോ​ക​ത്തെ വി​വി​ധ രാ​ജ്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന പ​വ​ലി​യ​നു​ക​ളി​ൽ അ​താ​തു രാ​ജ്യ​ങ്ങ​ളു​ടെ സം​സ്കാ​രം, ക​ല, ഭ​ക്ഷ​ണം, വ​സ്ത്രം, ഉ​ത്പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. ഈ ​വൈ​വി​ധ്യ​മാ​ണ് റോ​ഷ്ന ത​ന്‍റെ സ​ർ​ഗ ഭാ​വ​ന​യി​ലൂ​ടെ അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത്.

നാ​നൂ​റ് മീ​റ്റ​റി​ല​ധി​കം നീ​ള​മു​ള്ള കാ​ൻ​വാ​സി​ലാ​യി​രു​ന്നു ക​ലാ പ്ര​ക​ട​നം. 498 ഷീ​റ്റു​ക​ളി​ലാ​യി വ​ര​ച്ച സൃ​ഷ്ടി ര​ണ്ട് റീ​ലു​ക​ളി​ലാ​ക്കി​യാ​യി​രു​ന്നു ഗി​ന്ന​സ് അ​ധി​കാ​രി​ക​ൾ​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ലൈ​വ് കാ​രി​ക്കേ​ച്ച​റി​ൽ വി​ദ​ഗ്ധ​യാ​യ റോ​ഷ്ന 2015-ൽ ​ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ "ഇ​ല​ക്ഷ​ൻ പോ​സ്റ്റ​ർ' ഗി​ന്ന​സ് റി​ക്കാ​ർ​ഡി​നാ​യി ശ്ര​മി​ച്ചി​രു​ന്നു.

റോ​ ചാ​ർ​ട്ട് എ​ന്ന യു​ട്യു​ബ് ചാ​ന​ൽ വ​ഴി കാ​ർ​ട്ടൂ​ൺ ക്ലാ​സു​ക​ളും ഒ​രു​ക്കാ​റു​ണ്ട് ഈ ​മി​ടു​ക്കി. കാ​ർ​ട്ടൂ​ണി​സ്റ്റു​മാ​യ എം.​ദി​ലീ​ഫി​ന്‍റെ​യും സി​വി​ൽ എ​ൻ​ജി​നീ​യ​ർ സു​ബൈ​ദ​യു​ടെ​യും മ​ക​ളാ​ണ്. ര​ഹ്‌​ന, റെ​ന, റ​യ എ​ന്നി​വ​ർ സ​ഹോ​ദ​രി​മാ​രാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.