രാക്കിളി പൊന്‍മകളേ, നിന്‍ പൂവിളി യാത്രാമൊഴിയാണോ..! മകളുടെ വിവാഹത്തലേന്ന് അച്ഛന്‍ പാടി; പാട്ട് മുഴുമിക്കും മുന്‍പ് മരണം കവര്‍ന്നെടുത്തു
മ​ക​ളു​ടെ വി​വാ​ഹ​ത്ത​ലേ​ന്ന് വീ​ട്ടി​ലൊ​രു​ക്കി​യ വി​വാ​ഹ സ​ത്ക്കാ​ര​ത്തി​നി​ടെ പാ​ട്ട് പാ​ടി​യ അ​ച്ഛ​ൻ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ക​ര​മ​ന സ്റ്റേ​ഷ​നി​ലെ എ​സ്ഐ വി​ഷ്ണു പ്ര​സാ​ദാ​ണ് ഇ​ള​യ മ​ക​ൾ ആ​ർ​ച്ച പ്ര​സാ​ദി​ന്‍റെ വി​വാ​ഹ​ത്ത​ലേ​ന്ന് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച് കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ച​ത്.

സ്വ​ദേ​ശ​മാ​യ നീ​ണ്ട​ക​ര പു​ത്തു​ൻ​തു​റ, ചാ​മ്പോ​ളി​ൽ തെ​ക്ക​തി​ൽ വീ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ച​ട​ങ്ങി​നോ​ട് അ​നു​ബ​ന്ധി​ച്ച് വീ​ട്ടി​ൽ ഗാ​ന​മേ​ള​യും ഒ​രു​ക്കി​യി​രു​ന്നു. ഗാ​ന​മേ​ള​യ്ക്കി​ടെ പാ​ട്ട് പാ​ടി​യ വി​ഷ്ണു പ്ര​സാ​ദ് പെ​ട്ട​ന്ന് നി​ല​ത്ത് കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. വി​കാ​ര നൗ​ക​യു​മാ​യി തി​ര​മാ​ല​ക​ളാ​ടി​യു​ല​ഞ്ഞു...​യാ​ത്രാ​മൊ​ഴി​യാ​ണോ..​എ​ന്ന ഗാ​ന​മാ​ണ് അ​ദ്ദേ​ഹം ആ​ല​പി​ച്ച​ത്.

ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. വി​വാ​ഹ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യ​തി​നാ​ൽ മ​ക​ളെ പി​താ​വി​ന്‍റെ മ​ര​ണം അ​റി​യി​ച്ചി​ല്ല. തു​ട​ർ​ന്ന് തീ​രു​മാ​ന​പ്ര​കാ​രം നീ​ണ്ട​ക​ര പ​രി​മ​ണം ക്ഷേ​ത്രം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ആ​ർ​ച്ച​യു​ടെ വി​വാ​ഹം ന​ട​ത്തു​ക​യാ​യി​രു​ന്നു.

സു​ഷ​മ​യാ​ണ് വി​ഷ്ണു​പ്ര​സാ​ദി​ന്‍റെ ഭാ​ര്യ. മൂ​ത്ത​മ​ക​ൻ അ​നു​പ്ര​സാ​ദ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.