ആദ്യ വാക്സിൻ സ്വീകരിച്ച് ​ഒറം​ഗു​ട്ടാ​ൻ
Saturday, March 6, 2021 11:37 PM IST
ഇ​ന്ത്യ​യി​ൽ കോ​വി​ഡ് വാ​ക്സി​ൻ ആ​ദ്യ​മാ​യി സ്വീ​ക​രി​ച്ച​യാ​ൾ വൈ​റ​ലാ​യി​രു​ന്നു. ഒ​രു ആ​ശു​പ​ത്രി​യി​ലെ ക്ലീ​നിം​ഗ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ആ​ളാ​ണ് ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി കോ​വി​ഡി​നെ​തി​രാ​യ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്. ഡോ​ക്‌​ട​ർ​മാ​ര‌​ട​ക്കം പേ​ടി​ച്ച് മാ​റി​നി​ന്ന​പ്പോ​ഴാ​ണ് ഇ​യാ​ൾ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്. പ​ഴ​യ സം​ഭ​വം എ​ന്തി​നാ​ണ് വീ​ണ്ടും പ​റ​ഞ്ഞെ​തെ​ന്ന​ല്ലേ? ഇ​പ്പോ​ൾ മൃ​ഗ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യി കോ​വി​ഡ് വാ​ക്സി​ൻ കു​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

ക​ലി​ഫോ​ർ​ണി​യാ​യി​ലെ സാ​ൻ ഡീ​ഗോ മൃ​ഗ​ശാ​ല​യി​ലു​ള്ള ഒ​ന്പ​ത് മൃ​ഗ​ങ്ങ​ൾ​ക്കാ​ണ് ആ​ദ്യ ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നാ​ല് ഒ​റം​ഗു​ട്ടാ​നു​ക​ളും അ​ഞ്ച് ബോ​ണ​ബോ​സു​മാ​ണ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്. ഒ​രു വെ​റ്റി​ന​റി ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി ത​യാ​റാ​ക്കി​യ വാ​ക്സി​നാ​ണ് ഇ​വ​യി​ൽ കു​ത്തി​വ​ച്ച​ത്. സാ​ൻ ഡീ​ഗോ മൃ​ഗ​ശാ​ല​യി​ലെ ചി​ല മൃ​ഗ​ങ്ങ​ളി​ൽ നേ​ര​ത്തെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. നാ​യ​ക​ളി​ലും പൂ​ച്ച​ക​ളി​ലും പ​രീ​ക്ഷി​ച്ച ശേ​ഷ​മാ​ണ് മൃ​ഗ​ങ്ങ​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.