റോഡിൽകൂടി നീങ്ങുന്ന വീട്!; അത്ഭുതക്കാഴ്ച കണ്ട് അന്തംവിട്ട് നാട്ടുകാർ
Monday, February 22, 2021 10:15 PM IST
സാ​ൻ ഫ്രാ​ൻ​സി​സ്കോ ന​ഗ​രം ഞാ​യ​റാ​ഴ്ച അ​സാ​ധ​ര​ണ കാ​ഴ്ച​യ്ക്കാ​ണ് സാ​ക്ഷ്യം വ​ഹി​ച്ച​ത്. രാ​വി​ലെ വ​ഴി​യി​ൽ ഇ​റ​ങ്ങി​യ​വ​ർ ഒ​രു കാ​ഴ്ച ക​ണ്ട് അ​ന്തം​വി​ട്ടു. ലോ​റി​യി​ൽ‌ വ​ലി​യ ഒ​രു വീ​ട് നീ​ങ്ങു​ന്നു.

നി​ര​വ​ധി പേ​രാ​ണ് അ​ത്ഭു​ത​ക്കാ​ഴ്ച കാ​ണാ​ൻ വ​ഴി​യി​ൽ ത​ടി​ച്ച് കൂ​ടി​യ​ത്. 1882ലാ​ണ് ഈ ​വീ​ട് നി​ർ​മി​ച്ച​ത്. ടിം ​ബ്രൗ​ൺ എ​ന്ന​യാ​ളാ​ണ് ഇ​പ്പോ​ൾ ഇ​തി​ന്‍റെ ഉ​ട​മ. ര​ണ്ടു കോ​ടി​യി​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് വീ​ട് മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് മാ​റ്റി​യ​ത്.

വീ​ടു മാ​റ്റു​ന്ന​തി​നാ​യി വ​ഴി വ​ക്കി​ലു​ള്ള മ​ര​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ൾ നീ​ക്കു​ക​യും ട്രാ​ഫി​ക്ക് ലൈ​റ്റു​ക​ൾ അ​ഴി​ച്ച് മാ​റ്റു​ക​യും ചെ​യ്തു. വീ​ട് കൊ​ണ്ടു​പോ​കു​ന്ന റോ​ഡി​ന്‍റെ സൈ​ഡി​ലു​ള്ള പാ​ർ​ക്കിം​ഗ് പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചു.

നേ​ര​ത്തെ വീ​ടി​രു​ന്ന സ്ഥ​ല​ത്ത് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​നാ​ണ് ഉ​ട​മ​യു​ടെ പ​ദ്ധ​തി. ച​രി​ത്ര പ്ര​ധാ​ന്യ​മു​ള്ള​തി​നാ​ലാ​ണ് വീ​ടി​നെ പൊ​ളി​ക്കാ​തെ മാ​റ്റി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.