മ​ര​ണ​ത്തെ മു​ന്നി​ൽ ക​ണ്ട് വി​മാ​ന യാ​ത്രി​ക​ർ; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Wednesday, June 19, 2019 3:25 PM IST
യാ​ത്ര​ക്കി​ടെ അ​ന്ത​രീ​ക്ഷ​ത്തി​ൽ വ​ച്ച് വി​മാ​നം കു​ലു​ങ്ങി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. കൊ​സോ​വോ​യി​ൽ നി​ന്നും സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലേ​ക്ക് പ​റ​ന്ന വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രാ​ണ് മ​ര​ണ​ത്തെ മു​ന്നി​ൽ ക​ണ്ട് പേ​ടി​പ്പ​ടു​ത്തു​ന്ന നി​മി​ഷ​ങ്ങ​ളി​ൽ കൂ​ടി ക​ട​ന്നു​പോ​യ​ത്.

വി​മാ​നം കു​ലു​ങ്ങി​യ​പ്പോ​ൾ യാ​ത്രി​ക​ർ സീ​റ്റി​ൽ നി​ന്നും വീ​ഴു​ക​യും വി​മാ​ന​ത്തി​നു​ള്ളി​ൽ വ​ച്ചി​രു​ന്ന വ​സ്തു​ക്ക​ൾ അ​വ​ർ​ക്കു മേ​ൽ വീ​ഴു​ക​യും ചെ​യ്തു. എ​ന്നാ​ൽ ചൂ​ടു വെ​ള്ള​വും കാ​പ്പി​യും യാ​ത്രി​ക​ർ​ക്കു മേ​ൽ വീ​ണ​തി​നാ​ൽ കു​റ​ച്ചു പേ​ർ​ക്ക് പൊ​ള്ള​ലേ​ൽ​ക്കു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തി​ൽ പ​ത്ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. യാ​ത്ര​ക്കാ​രി​ലൊ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.