സമ്മർ പാലസിലെ ശേഷിപ്പുകൾ അമേരിക്കയിൽ
എ​ട്ടു വ​ർ​ഷ​ത്തെ അ​നു​ര​ഞ്ജ​ന ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷം ചൈ​ന​യി​ലെ ബെ​യ്ജിം​ഗിലു​ള്ള സ​മ്മ​ർ പാ​ല​സി​ലെ ശേ​ഷി​പ്പു​ക​ൾ അ​മേ​രി​ക്ക​യി​ൽ ആ​ദ്യ​മാ​യി പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി. 80 രാ​ജ​കീ​യ വ​സ്തു​ക്ക​ളാ​ണ് അ​മേ​രി​ക്ക​യി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ലെ ഓ​റ​ഞ്ച് കൗ​ണ്ടി​യി​ലു​ള്ള ബോ​വേ​ഴ്സ് മ്യൂ​സി​യ​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നു​ള്ള​ത്. ഡൊ​വാ​ജ​ർ സി​ഷി ച​ക്ര​വ​ർ​ത്തി​നി​യു​ടെ പാ​ദ​ര​ക്ഷ​ക​ളും അ​വ​ർ​ക്കു ജന്മദി​ന സ​മ്മാ​ന​മാ​യി ല​ഭി​ച്ച കാ​റും പ്ര​ദ​ർ​ശ​ന​വ​സ്തു​ക്ക​ളി​ൽ ഉ​ൾ​പ്പെ​ടും.ചൈ​ന​യി​ൽ പ​രി​ര​ക്ഷി​ച്ചു​പോ​രു​ന്ന ഏ​റ്റ​വും വ​ലി​യ സാ​മ്രാ​ജ്യ​സ്മാ​ര​ക​മാ​ണ് സ​മ്മ​ർ പാ​ല​സ്. ക്വിം​ഗ് രാ​ജ​വം​ശ​ത്തി​ലെ കു​ടും​ബ​ങ്ങ​ളു​ടെ പ്ര​ധാ​ന വ​സ​തി​യും വി​നോ​ദ​കേ​ന്ദ്ര​വു​മാ​യി​രു​ന്നു ഈ ​സ​മ്മ​ർ പാ​ല​സ്. ചൈ​ന​യും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള സം​സ്കാ​ര​കൈ​മാ​റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റോ​യ​ൽ പാ​ല​സി​ലെ വ​സ്തു​ക്ക​ൾ അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...