പോ​ലീ​സി​ന് നേ​ര്‍​ക്ക് വാ​ള്‍ വീ​ശി "മാ ​ആ​ദി ശ​ക്തി', അ​വ​സാ​നം പി​ടി​യി​ല്‍; വീ​ഡി​യോ
Thursday, March 26, 2020 5:56 PM IST
ലോ​ക്ക് ഡൗ​ണ്‍ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ വ​ക​വ​യ്ക്കാ​തെ ആ​ളെ​ക്കൂ​ട്ടി​യ ആ​ള്‍ ദൈ​വം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഡി​യോ​റി​യ ജി​ല്ല​യി​ലെ മെ​ഹ്ദ​പൂ​ര്‍​വ​യി​ല്‍ നി​ന്നു​മാ​ണ് "മാ ​ആ​ദി ശ​ക്തി' എ​ന്ന് സ്വ​യം വി​ശേ​ഷി​പ്പി​ക്കു​ന്ന സ്ത്രീ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പൊ​തു​സ്ഥ​ല​ത്ത് ഇ​വ​ര്‍ ആ​ളെ​ക്കൂ​ട്ടി​യ​ത​റി​ഞ്ഞ പോ​ലീ​സ് ഇ​വി​ടെ എ​ത്തി​യി​രു​ന്നു. കൂ​ട്ടം​കൂ​ട​രു​തെ​ന്നും സ്ഥ​ല​ത്തു നി​ന്നും പി​രി​ഞ്ഞു പോ​ക​ണ​മെ​ന്നും പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും ഇ​വ​ര്‍ ത​യാ​റാ​യി​ല്ല.

അ​ക്ര​മാ​സ​ക്ത​യാ​യ ഇ​വ​ര്‍ പോ​ലീ​സി​ന് നേ​രെ വാ​ള്‍ വീ​ശി. ക​ഴി​യു​മെ​ങ്കി​ല്‍ എ​ന്നെ ഇ​വി​ടെ നി​ന്നും മാ​റ്റു എ​ന്ന് ആ​ക്രോ​ശി​ച്ചാ​യി​രു​ന്നു ഇ​വ​ര്‍ പോ​ലീ​സി​ന് നേ​രെ ചെ​ന്ന​ത്. ഇ​തോ​ടെ പോ​ലീ​സ് ഈ ​സ്ത്രീ​യെ ജീ​പ്പി​ല്‍ ക​യ​റ്റി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. അനുയായിക​ളെ പി​രി​ച്ചു വി​ടാ​ന്‍ പോ​ലീ​സ് ബലംപ്രയോഗിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.